ഗസ്റ്റ് അധ്യാപക നിയമനം

Share:

എറണാകുളം: ഗവ ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നിയമ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള  ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികൾ ജനുവരി 21-ന് രാവിലെ 11-ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിൻസിപ്പൽ  മുമ്പാകെ ഹാജരാകണം.

തിരുവനന്തപുരം: ഗവ. ലോ കോളജിൽ 2022-23 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജനുവരി 28ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യാഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Share: