സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

273
0
Share:

കൊച്ചി: ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (എന്‍ബിസിഎഫ്ഡിസി) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയപിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, ന്യൂഡല്‍ഹിയുടെ കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ താഴെപറയുന്ന അനുബന്ധ സ്ഥാപനങ്ങളില്‍ ഫെബ്രുവരി അവസാനവാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാസം ആയിരം രൂപ നിരക്കില്‍ പഠന പരിശീലന വേതനം നിബന്ധനകള്‍ക്കു വിധേയമായി നല്‍കും.

സ്ഥാപനം മോഡല്‍ ഫിനിഷിങ് സ്‌കൂള്‍, ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയം കലൂര്‍ (ഫോണ്‍ 0484 2985252)

കോഴ്‌സുകള്‍– ഫീല്‍ഡ് ടെക്‌നിഷ്യന്‍ മറ്റു ഹോം അപ്ലയന്‍സെസ് (30 സീറ്റ്) കാലാവധി 3 മാസം (360 മണിക്കൂര്‍)

യോഗ്യത എസ്.എസ്.എല്‍.സി.

സ്ഥാപനം ഐ.എച്ച്.ആര്‍.ഡി എക്റ്റന്‍ഷന്‍ സെന്റര്‍, തവനൂര്‍ ആയങ്കലം പോസ്റ്റ് ഓഫീസ് ജംങ്ഷന്‍ (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം) (ഫോണ്‍ 0494 2688699)

കോഴ്‌സുകള്‍–ഡി.ടി.എച്ച് സെറ്റ്‌ടോപ്പ് ബോക്‌സ് ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസ് ടെക്‌നീഷ്യന്‍ (30 സീറ്റ്).

കാലാവധി 2 മാസം (200 മണിക്കൂര്‍)

യോഗ്യത എസ്.എസ്.എല്‍.സി.

ഫീല്‍ഡ് ടെക്‌നിഷ്യന്‍ മറ്റു ഹോം അപ്ലയന്‍സെസ് (30 സീറ്റ്)

കാലാവധി 3 മാസം (360 മണിക്കൂര്‍)

യോഗ്യത എസ്.എസ്.എല്‍.സി.

ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊല്യൂഷന്‍ (30 സീറ്റ്)

കാലാവധി 3 മാസം (350 മണിക്കൂര്‍)

യോഗ്യത എസ്.എസ്.എല്‍.സി.

അപേക്ഷകരുടെ യോഗ്യതകള്‍ താഴെ പറയുന്നവയാണ്.

മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍ പെട്ടവര്‍ അഥവാ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നോക്ക വിഭാഗക്കാര്‍ അഥവാ ഡീ നോട്ടിഫൈഡ് സെമിനൊമാഡിക് ആന്റ് നൊമാഡിക് െ്രെടബ്‌സ് (ഡിഎംറ്റി) വിഭാഗത്തിലുള്ളവര്‍

അഥവാ 60 വയസോ അതിനു മുകളിലോ ഉള്ള മുതിര്‍ന്ന പൗരന്‍മാര്‍.

താല്‍പര്യമുള്ള അപേക്ഷകര്‍ ബന്ധപ്പെട്ട ഓഫീസുവഴി ഫെബ്രുവരി 22 നുമുമ്പായി അപേക്ഷ സമര്‍പ്പിക്കുക.

ദേശീയ നഗര ഉപജീവന പദ്ധതി (എന്‍ യു എല്‍ എം) കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എന്‍.യുഎല്‍.എം) കീഴില്‍ ഐ.എച്ച്.ആര്‍.ഡിയില്‍ ഫെബ്രുവരി അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ നടക്കുന്നത് മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അനുബന്ധ സ്ഥാപനമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളില്‍ (0484–2985252) ആയിരിക്കും.

സൗജന്യ കോഴ്‌സിന്റെ വിവരങ്ങള്‍ താഴെ വിശദമാക്കിയിരിക്കുന്നു.
ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊല്യൂഷന്‍

യോഗ്യത: എസ്.എസ്.എല്‍.സി
കാലാവധി: 3 മാസം (525 മണിക്കൂര്‍)

അപേക്ഷകര്‍ കേരളത്തിലെ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരുലക്ഷം രൂപയ്ക്കു താഴെ വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം.

ദീര്‍ഘദൂര വിദ്യാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. താല്‍പര്യമുള്ള അപേക്ഷകര്‍ ബന്ധപെട്ട മുന്‍സിപ്പാലിറ്റി / കോര്‍പറേഷനുകളിലെ എന്‍.യു.എല്‍.എം (എന്‍ യു എല്‍ എം) ഓഫീസു വഴി ഫെബ്രുവരി 22നു മുമ്പായി അപേക്ഷ സമര്‍പ്പിക്കുക.

Share: