മെഡിക്കൽ കോളേജിൽ താത്കാലിക നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് പ്രോജക്ടുമായി ബന്ധപ്പെട്ട് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
വിദ്യാഭ്യാസ യോഗ്യത: പ്രീഡിഗ്രി/ +2, ഡാറ്റാ എൻട്രി ഓപ്പറേഷനിൽ പരിചയം വേണം.
ഒഴിവ്: ഒന്ന്.
ഇന്റർവ്യൂ : ജനുവരി 30-ന് രാവിലെ 11ന് നടക്കും.
ഉദ്യോഗാർഥികൾ ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖ (ഒറിജിനൽ) യുടെ ഒരു സെറ്റ് പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.