സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ ജൂലൈ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ട് മാസം കാലാവധിയുള്ള സോഫ്റ്റ്വെയർ ഡെവലപ്പർ കോഴ്സിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത.
പ്രായം 20-35.
ഹാർഡ്വെയർ എൻജിനീയർ കോഴ്സിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത. കാലാവധി രണ്ട് മാസം.
പ്രായം 21-35.
ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് കോഴ്സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത.
പ്രായം 21-35. മൂന്ന്-നാല് മാസമാണ് കാലാവധി.
അപേക്ഷകർ തിരുവനന്തപുരം മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. ബന്ധപ്പെട്ട മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകളിലെ എൻ.യു.എൽ.എം. ഓഫീസുവഴി ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിംഗ് സ്കൂൾ, സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജം, തിരുവനന്തപുരം-695033, കേരള വിലാസത്തിൽ അപേക്ഷിക്കുക.
ഫോൺ:0471-2307733.