ഇന്ത്യൻ നേവിയിൽ ഒഴിവുകൾ
സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ്, ആർട്ടിഫൈസർ അപ്രന്റീസ് റിക്രൂട്ട്മെന്റ് തസ്തികകളിലേക്ക് ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു.
അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് നേടിയ പ്ലസ്ടു/തത്തുല്യ യോഗ്യത. കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം.
പ്രായം: 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31നും മധ്യേ ജനിച്ചവരായിരിക്കണം. (രണ്ടു തീയതിയും ഉൾപ്പെടെ).
ശമ്പളം: പരിശീലനക്കാലത്ത് 5,700 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനത്തിനു ശേഷം 5200- 20,200, ഗ്രേഡ് പേ 2000 രൂപ നിരക്കില്‍ ശമ്പളം ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം 157 സെമീ. വണ്ണവും നെഞ്ചളവും ഉയരത്തിനും പ്രായത്തിനും ആനുപാതികം. നെഞ്ചിന് അഞ്ചു സെമീ വികാസം ഉണ്ടായിരിക്കണം. മികച്ച കാഴ്ച ശക്തി.
കൂട്ടിമുട്ടുന്ന കാല്പാദങ്ങള്, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല.
അപേക്ഷിക്കേണ്ട വിധം- www.joinindiannavy.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ പത്ത്.