ആണവ ഗവേഷണ കേന്ദ്രത്തില്‍ അപ്രന്റിസ്: 130 ഒഴിവുകൾ
കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചില്‍ (ഐ.ജി.സി.എ.ആര്‍.) ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ ട്രേഡുകളിലായി 130 ഒഴിവുകളാണുള്ളത്.
യോഗ്യത: പത്താംക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ ഐ.ടി.ഐ.യും.
ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഡ്രോട്ട്‌സ്മാന്‍ (മെക്കാനിക്കല്‍), ഡ്രോട്ട്‌സ്മാന്‍ (സിവില്‍), മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്, കാര്‍പ്പെന്റര്‍, മെക്കാനിക്കല്‍ മെഷിന്‍ ടൂള്‍ മെയിന്റനന്‍സ്, പ്ലംബര്‍, മേസണ്‍/സിവില്‍ മിസ്ത്രി, ബുക്ക് ബൈന്‍ഡര്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലാണ് അവസരം.
പ്രായം: 16-22. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ: http://www.igcar.gov.in/recruitment/ എന്ന വെബ്‌ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്.
അവസാന തിയതി: ഏപ്രില്‍ 24