ബാങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍
ബാങ്ക് ഓഫ് ബറോഡയില്‍ പ്രോഡക്ട് മാനേജര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോഡക്ട് മാനേജര്‍ (സാലറി)- ഒന്ന്
പ്രോഡക്ട് മാനേജര്‍ (മര്‍ച്ചന്റ് അക്വിസേഷന്‍ ബിസിനസ്)- ഒന്ന്
പ്രോഡക്ട് മാനേജര്‍- സേവിംഗ്സ് അക്കൗണ്ട്സ്- ഒന്ന്
പ്രോഡക്ട് മാനേജര്‍ (ഡീമാറ്റ്/ ട്രേഡിംഗ് അക്കൗണ്ട്സ്)- ഒന്ന്
പ്രോഡക്ട് മാനേജര്‍ (ഗവണ്മെന്റ്/ പിഎസ്യു ബിസിനസ്)- ഒന്ന്
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്ന് എംബിഎ/മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലമോ.
പ്രായം: 28- 35 വയസ്.
എസ്സി, എസ്ടി, ഒബിസി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ചട്ടപ്രകാരം ഉയര്‍ന്നപ്രായത്തില്‍ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bankofboroda.com എന്ന വെബ്സറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മാര്‍ച്ച് 18 വരെ അപേക്ഷ സമര്‍പ്പിക്കാം.