നഴ്‌സ്: അഭിമുഖം 11ന്

Share:

ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നഴ്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11ന് നടക്കും.

ഗവണ്‍മെന്റ് അംഗീകൃത ജനറല്‍ നഴ്‌സിംഗ്(ജി.എന്‍.എം/തത്തുല്യം) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 50 വയസ്. വിദ്യാഭ്യാസ യോഗ്യത, കേരള രജിസ്‌ട്രേഷന്‍, ബയോഡാറ്റ, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ഹോമിയോപ്പതി വകുപ്പില്‍ പ്രവൃത്തിപരിചയമുള്ളവര്‍ അത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുമായി തേവള്ളയിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.

വിശദ വിവരങ്ങള്‍ 0474-2797220 നമ്പരില്‍ ലഭിക്കും.

Share: