മെയിന്റനൻസ് എൻജിനിയർ : എയർ ഇന്ത്യയിൽ 70 ഒഴിവുകൾ
എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർമാരുടെ 70 ഒഴിവുകളിലേക്ക് എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസസ് അപേക്ഷ ക്ഷണിച്ചു. 64 ഒഴിവുകൾ തിരുവനന്തപുരത്താണ്. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പ്ലസ്ടു, എയർക്രാഫ്റ്റിൽ മെയിന്റനൻസ് ലൈസൻസും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 2019 ജനുവരി ഒന്നിന് 55 കവിയരുത്. ഒബിസിക്കാർക്ക് മൂന്നു വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും www.airindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11.