‘മൈക്രോ ക്രഡിറ്റ് ഫിനാന്‍സ്’, ‘മഹിളാ സമൃദ്ധി യോജന’

Share:

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ പദ്ധതി തുകയുള്ള ‘മൈക്രോ ക്രഡിറ്റ് ഫിനാന്‍സ്’, ‘മഹിളാ സമൃദ്ധി യോജന’ എന്നീ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയരുത്. മഹിളാ സമൃദ്ധി യോജന പദ്ധതിക്ക് മഹിളകള്‍ മാത്രമേ അപേക്ഷിക്കാവൂ. അനുവദനീയമായ വായ്പ തുകയായ 50,000 രൂപയ്ക്കുള്ളില്‍ വിജയ സാദ്ധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ സംരംഭത്തിലും ഗുണഭോക്താവിന് ഏര്‍പ്പെടാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നിര്‍ദ്ദേശിക്കുന്ന മറ്റ് അംഗീകൃത രേഖകളോ പ്രമാണങ്ങളോ ഹാജരാക്കേണ്ടതാണ്. മൈക്രോ ക്രഡിറ്റ് ഫിനാന്‍സ് പദ്ധതിക്ക് അഞ്ച് ശതമാനം. മഹിളാ സമൃദ്ധി യോജനക്ക് നാല് ശതമാനവും വാര്‍ഷിക പലിശനിരക്കില്‍ മൂന്ന് വര്‍ഷം കൊണ്ട് വായ്പാ തുക തിരിച്ചടക്കേണ്ടതാണ്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.

ഫോണ്‍:0497 2705036.

Share: