ആസ്പയർ സ്‌കോളർഷിപ്പ്

244
0
Share:

സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെന്റ്/ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലോ/യൂണിവേഴ്‌സിറ്റി പഠനവിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകൾക്ക് പഠിക്കുന്ന രണ്ടാംവർഷ ബിരുദാനന്തര വിദ്യാർത്ഥികൾക്കും, എം.ഫിൽ, പി.എച്ച്ഡി വിദ്യാർത്ഥികൾക്കുമായി കോളേജ് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉയർന്ന നിലവാരമുള്ള ഗവേഷണ സ്ഥാപനങ്ങൾ ഹ്രസ്വകാല പ്രോജക്ട്/ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള ആസ്പയർ സ്‌കോളർഷിപ്പ് പദ്ധതി 2018-19 നടപ്പിലാക്കും.

പി.ജി വിദ്യാർത്ഥികൾക്ക് ഒരു മാസവും എം.ഫിൽ വിദ്യാർത്ഥികൾക്ക് രണ്ട് മാസവും പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് നാല് മാസം വരെയും നീണ്ടുനിൽക്കുന്ന കാലയളവിലേക്ക് സ്‌കോളർഷിപ്പ് നൽകും. www.dcescholarship.kerala.gov.in ൽ ഓൺലൈനായി
നവംബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.dcescholarship.com ൽ ലഭിക്കും. ഫോൺ:  0471-2306580, 9446780308, 9446096580.

Share: