യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: 14 വരെ അപേക്ഷിക്കാം

Share:

വിദ്യാർത്ഥികളിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിന് കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലേക്ക് ജൂൺ 14 വരെ ഓൺലൈനായി http://yip.kerala.gov.in/register-now മുഖേന അപേക്ഷിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ ഓൺലൈനായി മാത്രം സ്വീകരിക്കും. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ രണ്ട് ഫെസിലിറ്റേറ്റർമാരെ നാമനിർദേശം ചെയ്യണം.

രജിസ്‌ട്രേഷൻ പ്രക്രിയയിൽ ഉണ്ടാകാവുന്ന സംശയനിവാരണത്തിന് 0471-2737877 യിൽ ബന്ധപ്പെടാം.

ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ മാത്രമേ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തൂ. ഇവർക്ക് ഇന്നവേഷൻ കേന്ദ്രീകൃത സർക്കാർ പദ്ധതിയായ YIP-2019 ൽ പങ്കെടുക്കാനും സ്‌കോളർഷിപ്പ് നേടാനുമുള്ള അവസരം ലഭിക്കും. പദ്ധതിയിൽ വിദ്യാർത്ഥികളുടെ ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിന് മെന്റർമാരുടെ സഹായം ലഭിക്കും.

Share: