സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടുമ്പോൾ…
പ്രൊഫ. ബലറാം മൂസദ്
( രാജു തന്‍റെ പഴയ ഒരു സുഹൃത്തിനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടുമുട്ടുന്നു.)
Friend: Hello, Raju! (ഹലോ രാജു)
Raju: (തിരിഞ്ഞുനോക്കിക്കൊണ്ട്) Hello!
Friend: You don’t remember me, do you? (യു ഡോണ്‍ട് റിമെംബ൪ മി, ഡു യു)
എന്നെ ഓര്‍മയില്ല അല്ലേ?
Raju: Well your face is so familiar. But, I must confess. I haven’t been able to pin you down. I know it is so awkward. (വെല്‍ യോ ഫേയ് ഈസ് സൊ ഫെമിലിയി൪. ബട്ട് ഐ മസ്റ്റ് കണ്‍ഫെസ്, ഐ ഹേവ്‌ന്‍ട് ബീന്‍ ഏബിള്‍ ടു പിന്‍ യു ഡൌണ്‍. ഐ നോ ഇറ്റീസ് സൊ ഓക് വേഡ്)
നിങ്ങളുടെ മുഖം വളരെ സുപരിചിതമാണ്. പക്ഷെ, തുറന്നു സമ്മതിക്കട്ടെ, നിങ്ങളാരെന്നു കൃത്യമായി പിടികിട്ടുന്നില്ല. സ്വല്‍പം ഓക് വേഡായ സ്ഥിതി തന്നെ.
Friend: Well I am Bharathan. We were classmates in the Degree class…. (വെല്‍ അയം ഭരതന്‍, വീവേര്‍ ക്ലാസ്മെയ്ററ്സ്, ഇന്‍ ദ ഡിഗ്രി ക്ലാസ്സ്…..)
ശരി, എന്‍റെ പേര് ഭരതന്‍, നാം ഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരാണ്.
Raju: Oh, Bharathan you are so changed! No wonder I could not place you !(ഓ, ഭരതന്‍ ? യു ആര്‍ സോ ചേയ്ഞ്ച്‌ഡ്! നോ വണ്‍ഡ൪ ഐ കുഡ്നോട് പ്ലയ്സ് യു!
ഓ ഭരതനോ? നിങ്ങള്‍ ആകെ മാറിപ്പോയല്ലോ! എനിക്ക് നിങ്ങളെ മനസ്സിലാവത്തത്തില്‍ അത്ഭുതമൊന്നുമില്ല.
Bharathan: What kind of change do you mean? Except, of course the change that years bring? (വാട് കൈന്‍ഡ് ഓഫ് ചേയ്ഞ്ച് ഡു യു മീ൯? എക്സെപ്ററ്, ഓഫ്കോഴ്സ്, ദ ചേയ്ഞ്ച് ദേററ് യേഴ്സ് ബ്രിങ്ങ്)
എന്തു മാറ്റമാണ് നിങ്ങള്‍ സൂചിപ്പിക്കുന്നത്? വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന സ്വാഭാവിക മാറ്റമൊഴിച്ച്?
Raju: It is not that you look older. In fact , you don’t look much older at all! How many years is it that we have met? I think at least 10 years. Yet, you hardly look ten years older. (ഇറ്റീസ് നോട് ദേററ് യു ലുക്ക് ഓള്‍ഡര്‍. ഇന്‍ഫേക്ട്, യു ഡോണ്‍ട് ലുക് മച്ച് ഓള്‍ഡര്‍ അറ്റോള്‍! ഹൌമെനി യേഴ്സ് ഈസിറ്റ് ദേററ് വി ഹേവ് മെററ്? ഐ തിങ്ക് അററ്ലീസ്ററ് ടെന്‍ യേഴ്സ്. യെറ്റ് യു ഹാഡ് ലി ലുക്ക് ടെ൯ യേഴ്സ് ഓള്‍ഡ൪)
നിങ്ങള്‍ക്ക് പ്രായം കൂടിയതായി തോന്നുന്നു എന്നതല്ല ഞാ൯ സൂചിപ്പിച്ചത്. വാസ്തവം പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രായം കൂടിയതായി തോന്നുന്നേയില്ല. നാം തമ്മില്‍ കണ്ടിട്ട് ഇപ്പോള്‍ എത്ര വര്‍ഷങ്ങളായി? ചുരുങ്ങിയതു പത്തു വര്‍ഷമെങ്കിലും ആയിക്കാണും. എന്നിട്ടും നിങ്ങളില്‍ പത്തു വര്‍ഷത്തെ മാറ്റമൊന്നും കാണുന്നില്ല.
Bharathan: What then is the change? Have I grown fat? I know I have become a little bald.(വൊട് ദെന്‍ ഈസ് ദ ചേയ്ഞ്ച് ? ഹേവ് ഐ ഗ്രോണ്‍ ഫാറ്റ്? ഐ നോ ഐ ഹേവ് ബിക്കം എ ലിറ്റില്‍ ബാള്‍ഡ്)
പിന്നെന്തു മാറ്റമാണ് താന്‍ സൂചിപ്പിച്ചത്? ഞാന്‍ വല്ലാതെ തടിച്ചിട്ടുണ്ടോ? ഞാന്‍ കുറച്ച് കഷണ്ടിയായിട്ടുണ്ടെന്നു എനിക്ക് തന്നെയറിയാം.
Raju: You have’t grown fat . But you look much more healthy. Also you have become so smart. Even your dress is very smart. If I remember right, you were a little careless in matters like dress in those days, weren’t you? (യു ഹേവ്‌ന്‍ട് ഗ്രോണ്‍ ഫേറ്റ് ബട്ട് യു ലുക്ക് മച്ച്മോ൪ ഹെല്‍ത്തി, ഓള്‍സോ യുഹേവ് ബിക്കം സൊ സ്മാര്‍ട്. ഈവണ്‍ യോഡ്രസ് ഈസ് വെരി സ്മാര്‍ട്ട് ഈഫ് ഐ റിമംബ൪ റൈറ്റ്. യു വേര്‍ എ ലിറ്റില്‍ കെയര്‍ലെസ്സ്. ഇന്‍ മേറ്റേഴ്സ് ലൈക് ഡ്രസ് ഇന്‍ദോസ് ഡെയ്സ്,വേര്‍ന്‍ട് യു?)
നിങ്ങള്‍ തടിച്ചിട്ടൊന്നുമില്ല. പക്ഷെ നിങ്ങള്‍ കുറെക്കൂടി ആരോഗ്യം നേടിയിരിക്കുന്നു. പോരെങ്കില്‍ നിങ്ങള്‍ വളരെ സ്മാര്‍ട്ടായിട്ടുമുണ്ട്. നിങ്ങളുടെ വേഷം പോലും വളരെ സ്മാര്‍ട്ടാണല്ലോ. എന്‍റെ ഓര്‍മ്മ ശെരിയാണെങ്കില്‍, അന്നൊക്കെ നിങ്ങള്‍ ഡ്രസ്സിന്‍റെയും മറ്റും കാര്യത്തില്‍ വളരെ അശ്രദ്ധനായിരുന്നു.
Bharathan: Thank you for the compliments. Those days I was a mere student. That too, a lazy, easy-going kind of boy. Now I am employed. I had to change, it was inevitable. (തേങ്ക് യു ഫോര്‍ ദ കംപ്ലിമെന്‍റ്. ദോസ് ഡെയ്സ് ഐ വാസ് എ മ്യര്‍ സ്റ്റുഡന്‍റ്. ദേററ് ടൂ എ ലേസി, ഈസി ഗോയിങ്ങ് കൈന്‍ഡ് ഓഫ് ബോയ്. നൌ അയം എംപ്ലോയ്ഡ്. ഐ ഹേഡ് ടു ചേയ്ഞ്ച്. ഇറ്റ് വാസ് ഇന്നെവിറ്റബിള്‍)
പ്രശംസാവാക്കിനു നന്ദി. അന്നു ഞാന്‍ വെറുമൊരു വിദ്യാര്‍ത്ഥിയായിരുന്നു. അതും അലസനായ, കാര്യങ്ങള്‍ വളരെ ലാഘവ ബുദ്ധിയോടെ കണ്ടിരുന്ന ഒരു പയ്യന്‍. ഇന്ന് എനിക്ക് ജോലിയുണ്ട്. എനിക്കു കുറെ മാറേണ്ടതായി വന്നു. അത് ഒഴിച്ചുകൂടാത്തതായിരുന്നു.
Raju: Where do you work? I should have asked this earlier, but better late than never! (വേര്‍ ഡൂ യു വര്‍ക്? ഐ ഷുഡ് ഹേവ് ആസ്ക്ഡ് ദിസ് ഏളിയ൪. ബട് ബെറ്റര്‍ ലെറ്റ് ദേന്‍ നെവര്‍)
നിങ്ങള്‍ എവിടെയാണ് ജോലിചെയ്യുന്നത്. ഞാനീ ചോദ്യം നേരത്തെ ചോദിക്കേണ്ടതായിരുന്നു. പക്ഷെ വൈകി ചെയ്യലാണല്ലോ ഒരിക്കലും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലത്!
Bharathan: I am a Medical Representative. For a few months I was working in an office. Then I got this job. I like it very much. It is a job where your own qualities decide your future. If you have push, and if you can take pains, you can earn any amount. (അയം എ മെഡിക്കല്‍ റെപ്രസന്റ്റേറ്റീവ്. ഫോര്‍ എ ഫ്യൂ മന്ത്സ് ഐ വാസ് വെർകിങ്ങ് ഇന്‍ ഏ൯ ഓഫീസ്. ദെന്‍ ഐ ഗോട്ട് ദിസ് ജോബ്. ഐ ലൈക് ഇറ്റ് വെരി മച്ച്. ഇറ്റീസ് എ ജോബ് വെയർ യുവ റോണ്‍ ക്വാളിറ്റീസ് ഡിസൈഡ് യോ ഫ്യൂച്ച൪. ഈഫ് യു ഹേവ് പുഷ് എന്‍ഡ് ഈഫ് യു കെന്‍ ടെയ്ക്ക് പെയ്ന്‍സ്. യു കേന്‍ ഏണ്‍ എനി എമൌണ്ട്)
ഞാനൊരു മെഡിക്കല്‍ റെപ്രസന്റ്റേറ്റീവ് ആണ്. ഏതാനും മാസം ഞാ൯ ഒരു ആപ്പീസില്‍ ജോലി നോക്കി. പിന്നെയാണ് ഈ ജോലി കിട്ടിയത്. എനിക്കിതു വളരെ ഇഷ്ടമാണ്. സ്വന്തം കഴിവുകള്‍ക്കനുസരിച്ച്, ഊര്‍ജ്ജ്വസ്വലതയുണ്ടെങ്കില്‍, അദ്ധ്വാനിക്കാന്‍ തയ്യാറുണ്ടെങ്കില്‍, എത്രവേണമെങ്കിലും സമ്പാദ്യമുണ്ടാക്കാവുന്നജോലി.
Raju: You are right. But, I am afraid, your job involves a lot of travelling. Travelling doesn’t suit everybody . I, for one, hate travelling. Travelling means getting your diet all upset. I prefer a settled life? By the way have you settled down in life. (യു ആര്‍ റൈറ്റ് ബട്ട് അയം അഫ്രൈഡ്, യോ ജോബ് ഇന്‍വോള്‍വ്സ് എ ലോട്ട് ഓഫ് ട്രേവലിങ്ങ് . ട്രേവലിങ്ങ് ഡെസിണ്ട് സ്യൂട്ട് എവെരിബഡി. ഐ ഒണ്‍, ഹെയ്റ്റ് ട്രേവലിങ്ങ്. ട്രേവലിങ്ങ് മീന്‍സ് ഗെറ്റിങ്ങ് യോ ഡയററ് ഓള്‍ അപ്സെറ്റ്. ഐ പ്രിഫര്‍ എ സെററ്ല്ഡ് ലൈഫ്. ബൈ ദ വെ, ഹേവ് യു സെററ്ല്ഡ് ഡൌണ്‍ ഇന്‍ ലൈഫ്?)
നിങ്ങള്‍ പറയുന്നതുശരിതന്നെ. പക്ഷെ,നിങ്ങളുടെ ജോലിയില്‍ ഒരു പാട് യാത്രചെയ്യേണ്ടിവരും, അല്ലേ? യാത്ര എന്നത് എല്ലാവര്‍ക്കും പറ്റുന്ന ഒരു പരിപാടിയല്ല. എന്നെ സംബന്ധിച്ചാണെങ്കില്‍ യാത്ര ഭയങ്കര വെറുപ്പാണ്. യാത്ര എന്നു പറഞ്ഞാല്‍ ഭക്ഷണക്രമം പാടെ തെറ്റുന്നു. എനിക്കിഷ്ടം ഒരിടത്ത് സ്ഥിരമായി താമസിക്കലാണ്. കൂട്ടത്തില്‍ ചോദിക്കട്ടെ നിങ്ങള്‍ ജീവിതത്തില്‍ സെറ്റില്‍ഡൌണ്‍ ചെയ്തുവോ?(വിവാഹിതനായോ?)
Bharathan: Oh, that happened long ago. I have not only a wife, but two children too! ( ഓ.ദേററ് ഹാപ്പന്‍ഡ് ലോങ്ങ് എഗോ. ഐ ഹേവ് നോട് ഓണ്‍ലി എ വൈഫ് ബട്ട് ടൂ ചില്‍ഡ്ര൯ ടു!)
ഓ അതൊക്കെ പണ്ടേ കഴിഞ്ഞു. എനിക്കിപ്പോള്‍ ഒരു ഭാര്യ മാത്രമല്ല രണ്ടു കുട്ടികളുമുണ്ട്.
Raju: Which is your head quarters? I mean where do you stay?( വിച്ചീസ് യോ ഹെഡ് ക്വാര്‍ട്ടേഴ്സ്? ഐ മീന്‍ വേര്‍ ഡൂയു സ്റ്റേ?) നിങ്ങളുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് എവിടെയാണ്? അതായത് നിങ്ങള്‍ താമസിക്കുന്നത് എവിടെയാണ്?
Bharathan: My Headquarters is at Kozhikodu . That is where I stay too. By the by, I suppose you are still in the teaching line. That was the report I got from some friends.(മൈ ഹെഡ് ക്വാര്‍ട്ടേഴ്സ് ഈസ് അറ്റ് കോഴിക്കോട് .ദേറ്റീസ് വേര്‍ ഐ സ്റ്റേടു.ബൈ ദ ബൈ ഐ സപ്പോസ് യു ആര്‍ സ്റ്റില്‍ ഇന്‍ ദ ടീച്ചിംഗ് ലൈന്‍. ദേററ് വാസ് ദ റിപ്പോര്‍ട്ട് ഐ ഗോട് ഫ്രം സം ഫ്രെന്‍ഡ്സ്)
എന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് കോഴിക്കോടാണ്. ഞാന്‍ അവിടെത്തന്നെയാണ് താമസവും. ഇടയ്ക്കു ചോദിച്ചോട്ടെ. നിങ്ങളിപ്പോഴും അദ്ധ്യാപകവൃത്തിയില്‍ തന്നെയല്ലേ? അതാണ് സുഹൃത്തുക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
Raju: Yes, I am still a teacher. But I now work in a college. Formerly it was a High school. (എസ് അയം സ്റ്റില്‍ എ ടീച്ചര്‍. ബട്ഐ നൌ വേര്‍ക് ഇ൯ എ കോളിജ്.ഫോര്‍മര്‍ലി ഇറ്റ്‌വാസ് എ ഹൈസ്കൂള്‍)
അതെ, ഞാന്‍ ഇപ്പോഴും ഒരു അദ്ധ്യാപക൯ തന്നെ. പക്ഷെ ഞാനിപ്പോള്‍ ഒരു കോളജിലാണ് ജോലി ചെയ്യുന്നത്, ആദ്യം ഹൈസ്കൂളിലായിരുന്നു.
Bharathan: Teachers are certainly a lucky lot! Especially college teachers. You get a fat salary. And you do practically no work! In every other job one gets a holiday in between many working days. But for you, it is working day coming in between many holidays. Isn’t it? (ടീച്ചേഴ്സ് ആ൪ സേര്‍ട്ടന്‍ലി എലക്കി ലോട്! എസ്പെഷലി കോളിജ് ടീച്ചേഴ്സ്. യു ഗെറ്റ് എ ഫേറ്റ് സാ ലറി. ഏന്‍ഡ് യു ഡൂ പ്രാക്ടിക്കലി നോ വേര്‍ക്! ഇന്‍ എവരി അദ൪ ജോബ് വണ്‍ ഗെററ്സ് എ ഹോളിഡേ ഇന്‍ ബിറ്റ് വീ൯ മെനി വേര്‍കിങ്ങ് ഡെയ്സ്. ബട് ഫോര്‍യു ഇറ്റീസ് എ വേര്‍കിങ്ങ് ഡെ കമി ങ്ങ് ഇന്‍ ബിററ് വീ൯ മെനി ഹോളിഡെയ്സ്, ഈസ്ന്‍റിറ്റ്?)
ഈ അദ്ധ്യാപകർ എന്നു പറഞ്ഞാല്‍ ഭാഗ്യം ചെയ്ത വര്‍ഗ്ഗം തന്നെ! പ്രത്യേകിച്ചും കോളെജദ്ധ്യാപക൪. നിങ്ങള്‍ക്ക് നല്ല ശമ്പളം കിട്ടുന്നു.കാര്യമായി ജോലിയൊന്നും ചെയ്യാനില്ലതാനും.! മറ്റെല്ലാ ജോലിയിലും കുറെ പ്രവര്‍ത്തി ദിനങ്ങള്‍ക്കിടക്ക് ഒരു ഒഴിവു ദിവസമാണ് കിട്ടുക. പക്ഷെ നിങ്ങള്‍ക്ക് കുറെ ഒഴിവുദിവസങ്ങള്‍ക്കിടയിൽ ഒരു പ്രവര്‍ത്തിദിവസം എന്നതാണ് സ്ഥിതി. എന്താ അങ്ങിനെയല്ലേ?
Raju: There you are exaggerating .The job of a teacher is not as jolly as you think. An officer works only in the office. He doesn’t work at home. For us teachers, we have to work even at home. To give an hours lecture, a teacher has to read at least ten hours! I mean, if he is a sincere teacher.(ദേര്‍ യു ആ൪ എഗ്സാജറേറ്റിങ്ങ്. ദ ജോബ് ഓഫ് എ ടീച്ച൪ ഈസ്നോട് ഏസ് ജോളി ഏസ് യു തിങ്ക്. എന്‍ ഓഫീസര്‍ വേര്‍ക്സ് ഓണ്‍ലി ഇന്‍ദ ഓഫീസ്. ഹീ ഡസ്ന്‍ന്‍റ് വേര്‍ക് അറ്റ് ഹോം.ഫോര്‍ അസ് ടീച്ചേര്‍സ് വീഹേവ് ടു വേര്‍ക് ഈവണ്‍ അറ്റ് ഹോം. ടുഗീവ് എന്‍ അവേഴ്സ് ലെക്ചര്‍, ഏ ടീച്ചര്‍ഹേസ് ടു റീഡ് അറ്റ്‌ലീസ്റ്റ് ഫോ൪ ടെ൯ അവേഴ്സ്! ഐ മീന്‍, ഈഫ് ഹീ ഈസ് എ സിന്‍സ്യ൪ ടീച്ചര്‍)
അവിടെ നിങ്ങള്‍ സ്വല്പം അതിശയോക്തി കലര്‍ത്തിയാണ് സംസാരിക്കുന്നത്. ഒരു അദ്ധ്യാപകന്‍റെ ജോലി നിങ്ങള്‍ വിചാരിക്കും പോലെ രസകരമൊന്നുമല്ല. ഒരു ഓഫീസര്‍ ആപ്പീസിൽ മാത്രമേ ജോലി ചെയ്യൂ. വീട്ടിൽ വച്ച് ജോലി ചെയ്യുക പതിവില്ല. ഞങ്ങള്‍ അദ്ധ്യാപക൪ ക്ക് വീട്ടില്‍ വെച്ചും ജോലി ചെയ്യേണ്ടി വരുന്നു. ഒരു മണിക്കൂര്‍ നേരം ലെക്ച്ചര്‍ ചെയ്യണമെങ്കിൽ ഒരു അദ്ധ്യാപകന് ചുരുങ്ങിയത് 10 മണിക്കൂ൪ നേരത്തെ വായന ആവശ്യമാണ്. ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപകരുടെ കാര്യമാണ് ഞാ൯ പറഞ്ഞത്.
Bharathan: I was just joking. Every job has its advantages and disadvantages. By the way which is your train? (ഐ വാസ് ജസ്റ്റ് ജോക്കിങ്ങ്. എവ്രി ജോബ് ഹേസ് ഇറ്റ്‌സ് അഡ് വാന്‍ടിജസ് ഏന്‍ഡ് ഡിസഡ് വാന്‍ടിജസ് ബൈദവേ,വിച്ച് ഈസ് യോ ട്രെയിൻ?)
ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാണ്, ഏതു ജോലിക്കുമുണ്ട് അതിന്‍റെതായ മെച്ചങ്ങളും കുഴപ്പങ്ങളും. ഇടയ്ക്കു ചോദിച്ചോട്ടെ നിങ്ങള്‍ ഏതു വണ്ടിക്കാണു പോകുന്നത്?
Raju: I am not travelling. I have come to receive my wife and children. They had gone home for a few days. They come by 12.30 train. Which is your train? (അയം നോട് ട്രേവലിംഗ്. ഐ ഹേവ് കം ടു റിസീവ് മൈ വൈഫ് എന്‍റ് ചില്‍ഡ്രന്‍. ദേ ഹേഡ് ഗോണ്‍ ഹോം ഫോ൪ എ ഫ്യൂ ഡെയ്സ്, ദേ കം ബൈ ദ ട്വല്‍വ്തേട്ടി ട്രെയിന്‍. വിച്ചീസ് യോ ട്രെയിന്‍.)
ഞാന്‍ യാത്ര പോകുന്നില്ല. ഞാന്‍ എന്‍റെ ഭാര്യയേയും കുട്ടികളെയും റിസീവ് ചെയ്യാന്‍ വന്നതാണ്. അവര്‍ കുറച്ചു ദിവസത്തേയ്ക്ക് നാട്ടില്‍ പോയതായിരുന്നു. അവര്‍ 12.30 നുള്ള വണ്ടിയ്ക്കു വരും. നിങ്ങള്‍ ഏതു വണ്ടിക്കാണ് പോകുന്നത്.?
Bharathan: That is my train too. I don’t think I will be able to meet your family. I may have to get in as soon as the train arrives. The train stops here only five minutes. Besides there seems to be a great rush today.(ദേറ്റീസ് മൈ ട്രെയിന്‍ ടൂ . ഐ ഡോണ്‍ട് തിങ്ക് ഐല്‍ബി ഏബ്ൾ ടു മീറ്റ് യോ ഫേമിലി. ഐ മേ ഹേവ് ടു ഗെറ്റി൯ ഏസ് സൂണ്‍ ഏസ് ദ ട്രെയി൯ അറൈവ്‌സ്. ദ ട്രെയിന്‍ സ്റ്റോപ്സ് ഹിയ൪ ഓണ്‍ലി ഫൈവ് മിനിററ്സ്. ബിസൈഡ്സ് ദേ൪ സീംസ് ടു ബി ഏ ഗ്രെയിററ് റഷ് ടു ഡേ)
അത് തന്നെയാണ് എന്‍റെയും വണ്ടി. നിങ്ങളുടെ കുടുംബത്തെ എനിക്കു കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല.വണ്ടി എത്തിയ ഉടനെ എനിക്ക് അതില്‍ കയറേണ്ടി വരും. വണ്ടി ഇവിടെ അഞ്ചു മിനിട്ടേ നിര്‍ത്തൂ. പോരെങ്കില്‍ ഇന്നു വലിയ തിരക്കുള്ളതു പോലെയും തോന്നുന്നു.
Raju: Why don’t you visit us when you come this side next? ( വൈ ഡോണ്‍ഡ് യു വിസിറ്റ് അസ് വെ൯ യു കം ദിസ് സൈഡ് നെക്സ്റ്റ്?)
അടുത്ത തവണ ഇവിടെ വരുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ ഒന്ന് വന്നു കൂടെ ?
Bharathan: That is a good idea. I shall definitely try. Is your house close by? (ദേറ്റീസ് എ ഗുഡ് ഐഡിയ. ഐ ഷാൽ ഡെഫിനിററ്ലി ട്രൈ. ഈസ് യ്വ ഹൌസ് ക്ലോസ് ബൈ?) അതു നല്ലൊരു നിര്‍ദ്ദേശം തന്നെ . ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം. നിങ്ങളുടെ വീട് അടുത്ത് തന്നെയാണോ?
Raju: Just a kilo meter from here. It is near the college. If you inform me in advance, I shall meet you here at the station.(ജസ്റ്റ് എ മൈല്‍ ഫ്രം ഹിയര്‍. ഇറ്റീസ് നിയ൪ ദ കോളിജ്. ഈഫ് യു ഇന്‍ ഫോം മി ഇ൯ അഡ്വാന്‍സ്, ഐ ഷാള്‍ മീറ്റ് യു ഹിയര്‍ അറ്റ് ദ സ്റ്റേഷന്‍)
ഇവിടെനിന്ന് ഒരു കിലോമീറ്ററേയുള്ളു. കോളജിനടുത്താണ്. വരുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാമെങ്കില്‍ ഞാ൯ ഇവിടെ സ്റ്റേഷനില്‍ വന്നു കാണാം.
Bharathan: Oh there is no need for all that, there will be no difficulty in locating your house. I’m afraid, the train is coming! (ഓ ദേര്‍ ഈസ് നോ നീഡ് ഫോ൪ ഓള്‍ ദേററ്.ദേര്‍ വില്‍ ബി നോ ഡിഫികല്‍റ്റി ഇ൯ ലൊക്കേയ്റ്റിങ്ങ് യോ ഹൌസ്, അയം അഫ്റൈഡ്, ദ ട്രെയിന്‍ ഈസ് കമിംഗ്.
ഓ അതിന്‍റെയൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നിങ്ങളുടെ വീട് കണ്ടു പിടിക്കാ൯ അത്രയൊന്നും വിഷമമുണ്ടാവില്ല. അതാ, വണ്ടി വരുന്നുണ്ടെന്നുതോന്നുന്നു.
Raju: Yes, it is our train. (യെസ് ഇറ്റീസ് അവര്‍ ട്രെയ്ന്‍) അതെ, അത് നമ്മുടെ വണ്ടി തന്നെ.
Bharathan: O.K. then. Let me get ready. We will meet again! Meeting you here was such a pleasure!( ഓക്കെയ്, ദെന്‍ ലെറ്റ് മി ഗെറ്റ് റെഡീ.വീല്‍മീറ്റ് എഗേന്‍! മീറ്റിങ്ങ് യു ഹിയര്‍ വാസ് സച്ച് എ പ്ലഷര്‍!
അപ്പോള്‍ ശരി ഞാ൯ തയ്യാറെടുക്കട്ടെ . നമുക്കു വീണ്ടും കാണാം നിങ്ങളെ ഇവിടെ വച്ചു കണ്ടത് വലിയൊരു സന്തോഷം തന്നെ.
Raju: No the pleasure was entirely mine! O.K! (നോ ദ പ്ലഷര്‍ വാസ് ഇന്‍ഡയര്‍ലി മൈന്‍. ഓക്കെയ്!)
സന്തോഷം മുഴുവന്‍ എൻറെതാണ്.അപ്പോള്‍ ശരി!
(തുടരും ) www.careermagazine.in