എൻജിനിയറിംഗ് സർവീസസ് പരീക്ഷ : ഇപ്പോൾ അപേക്ഷിക്കാം
എൻജിനിയറിംഗ് സർവീസസ് എക്സാമിനേഷൻ (ഇഎസ്ഇ), 2019 ന് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 581 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
കാറ്റഗറി ഒന്ന്- സിവിൽ എൻജിനിയറിംഗ്
കാറ്റഗറി രണ്ട്- മെക്കാനിക്കൽ എൻജിനിയിംഗ്
കാറ്റഗറി മൂന്ന്- ഇലക്ട്രിക്കൽ എൻജിനിയറിംഗ്
കാറ്റഗറി നാല്- ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. 2019 ജനുവരി ആറിന് പരീക്ഷ നടത്തും.
യോഗ്യത
പ്രായം: 21- 30 വയസ്. 01.01.2019 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ എൻജിനിയറിംഗ് ബിരുദം. അല്ലെങ്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്സ് ഗ്രാജ്വേറ്റ് മെംബർഷിപ്പ് പരീക്ഷ പാസ് അല്ലെങ്കിൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്ഷൻ എ, ബി / മെംബർഷിപ്പ് പരീക്ഷയുടെ പാർട്ട് രണ്ട്, മൂന്ന് പാസ് അല്ലെങ്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ എൻജിനിയർ ഗ്രാജ്വേറ്റ് മെംബർഷിപ്പ് പരീക്ഷ പാസ്.
ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ് (ഇലക്ട്രോണിക് എൻജിനിയറിംഗ്), വയർലെസ് പ്ലാനിംഗ് ആൻഡ് കോർഡിനേഷൻ വിംഗ്/ മോണിട്ടറിംഗ് ഓർഗനൈസേഷൻ എന്നിവയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് വയർലെസ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ് അല്ലെങ്കിൽ റേഡിയോ എൻജിനിയറിംഗ് എന്നിവയിൽ എംഎസ്സി ഡിഗ്രി ഉണ്ടായിരിക്കണം.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തസ്തികകൾക്ക് ആവശ്യമായ ശരീരിക ക്ഷമത ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം.
അപേക്ഷാ ഫീസ്: 200 രൂപ. എസ്സി, എസ്ടി വിഭാഗക്കാർ, വനിതകൾ, വികലാംഗർ എന്നിവർക്ക് ഫീസില്ല. എസ്ബിഐ ബാങ്ക് വഴിയും ഓൺലൈൻ സംവിധാനം ഉപയോഗിച്ചും ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22.