സൈനിക സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കഴക്കൂട്ടം സൈനിക സ്കൂളില്‍ ആറ്, ഒമ്പത് ക്ലാസ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ഫോം sainikschooladmission.in ല്‍ ഒക്ടോബര്‍ 8 മുതല്‍ നവംബര്‍ 26 വരെ ലഭിക്കും.
പ്രവേശന പരീക്ഷ 2019 ജനുവരി 6ന് നടക്കും.
2007 ഏപ്രില്‍ ഒന്നിനും 2009 മാര്‍ച്ച് 31 നുമിടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസിലേക്ക് അപേക്ഷിക്കാം. 2004 ഏപ്രില്‍ ഒന്നിനും 2006 മാര്‍ച്ച് 31നുമിടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് ഒമ്പതാം ക്ലാസ്സിലേക്ക് അപേക്ഷ നല്‍കാം. എട്ടാം ക്ലാസില്‍ അംഗീകൃത സ്കൂളില്‍ പഠിക്കുന്നവരായിരിക്കണം. ജനറല്‍/ഡിഫന്‍സ് അപേക്ഷകര്‍ക്ക് 400 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് രജിസ്ട്രേഷന് ഫീസ്.