അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍

229
0
Share:

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനില്‍ കുടുംബശ്രീ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം.

മലപ്പുറം രണ്ട്, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍.

ശമ്പള സ്‌കെയില്‍: 26500 -56700 രൂപ.

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും. സംഘാടനപാടവവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന -തൊഴില്‍ദാന പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. കൃഷി, ഗ്രാമവികസന/സാമൂഹികക്ഷേമ/പട്ടികജാതി-പട്ടികവര്‍ഗ വികസന/മത്സ്യ ബന്ധന വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം അഭികാമ്യം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വനിതാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കും.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം -695011 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

അവസാന തിയതി 13ന് വൈകുന്നേരം അഞ്ച് മണി. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും 14ന് രാവിലെ 10ന് സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ഓഫീസില്‍ നടത്തും.

വെബ്‌സൈറ്റ്: www.kudumbashree.org

Share: