പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്

235
0
Share:

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ഇതര സംസ്ഥാനങ്ങളില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും 2018-19 വര്‍ഷം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മാനേജ്‌മെന്റ് ക്വാട്ട, സ്‌പോട്ട് അഡ്മിഷന്‍ എന്നിവ വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായിരിക്കുകയില്ല. അപേക്ഷകര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള അപേക്ഷ സ്ഥാപനമേധാവി മുഖേനയാണ് ലഭ്യമാക്കേണ്ടത്. അപേക്ഷയോടൊപ്പം മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമേ കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുന്നതിന് രക്ഷകര്‍ത്താവിന്റെ പേരിലുളള കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകരുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ മെറിറ്റിലാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനത്തിന്റെ അഫിലിയേഷന്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, ഫീസ് നിര്‍ണ്ണയിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ്, അന്യ സംസ്ഥാനത്ത് പഠിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് എന്നിവയില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നില്ല എന്നുളള സര്‍ട്ടിഫിക്കറ്റ്, സ്ഥാപനത്തില്‍ നിന്ന് മറ്റ് ആനുകൂല്യം കൈപ്പറ്റുന്നില്ല എന്നുളള സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെ വിദ്യാര്‍ത്ഥി കോളേജില്‍ അഡ്മിഷനായി മൂന്നു മാസത്തിനകം സമര്‍പ്പിക്കണം.

വൈകി ലഭിക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. മറ്റു വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും വെബ് സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷാ ഫോറം ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. അപേക്ഷകള്‍ അപേക്ഷകര്‍ സ്ഥിരതാമസമുളള ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്കാണ് അയക്കേണ്ടത്.
ഫോ: 04994 256162

Share: