വിദ്യാജ്യോതി പദ്ധതി: ഇപ്പോൾ അപേക്ഷിക്കാം

Share:

ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഐ.സി.ഡി.എസ് ഓഫീസുകള്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

അപേക്ഷകര്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവരായിരിക്കണം.

വിശദ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലും 0474-2790971 എന്ന നമ്പരിലും ലഭിക്കും.

Share: