എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

361
0
Share:

സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന ഡോ. എ.പി.ജെ അബ്ദുള്‍കാലാം സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതല്‍ 19 വയസുവരെ പ്രായപരിധിയിലുള്ള 11 കായിക താരങ്ങള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെന്‍സിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റണ്‍, സൈക്ലിംഗ്, കനോയിംഗ് കയാക്കിംഗ്, റോവിംഗ് കായിക ഇനങ്ങളില്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ ദേശീയ (സൗത്ത് സോണ്‍) മത്സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് കുറഞ്ഞ യോഗ്യത.

ഭിന്നശേഷിയുള്ള കായിക താരങ്ങളില്‍ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപയും സ്‌പോര്‍ട്‌സ് കിറ്റും നല്‍കും. അപേക്ഷകര്‍ കായിക നേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

 

 

 

Share: