പ്രൈമറി അധ്യാപകർ: 4,336 ഒഴിവുകൾ
പ്രൈമറി അധ്യാപകരുടെ 4336 ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ടീച്ചർ (പ്രൈമറി): 4336 ഒഴിവ്. (ജനറൽ- 1610, ഒബിസി 1286, എസ്സി 714, എസ്ടി- 756, അംഗപരിമിതർ- 474). 2017 ലെ വിജ്ഞാപനം (16/17)
ശമ്പളം:9300- 34,800 രൂപ. ഗ്രേഡ് പേ: 4200 രൂപ.
യോഗ്യത: പ്ലസ്ടു/തത്തുല്യം. എലിമെന്ററി എഡ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാച്ചിലർ ഓഫ് എലിമെന്ററി എഡ്യൂക്കേഷൻ, സി-ടെറ്റ്, പ്ലസ്ടു തലത്തിൽ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ചിരിക്കണം.
പ്രായം: 30 വയസ് . സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ജനറൽ അവെയർനസ്, ജനറൽ ഇന്റലിജൻസ് ആൻഡ് റിസണിംഗ്, അരിത്തമാറ്റിക്കൽ ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, ഹിന്ദി ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, ടീച്ചിംഗ് മെത്തഡോളജി എന്നിവയിൽനിന്നായി 200 മാർക്കിനുള്ള 200 ചോദ്യങ്ങളുണ്ടാവും.
രണ്ടു മണിക്കൂറാണ് പരീക്ഷ ദൈർഘ്യം ഒബ്ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. നെഗറ്റീവ് മാർക്കുണ്ട്. ഡൽഹിയിലായിരിക്കും പരീക്ഷാ കേന്ദ്രം.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്സി, എസ്ടി, അംഗപരിമതിർ (പിഎച്ച്), വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. ഫീസ് എസ്ബിഐയുടെ ഇ-പേ സംവിധാനത്തിലൂടെ അടയ്ക്കണം.
അപേക്ഷ: http://dsssbonline.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.