112 തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു

752
0
Share:

 

കേന്ദ്ര സര്‍വീസിലെ 112 തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 12. തസ്തികകളുടെ വിശദവിവരങ്ങള്‍ ചുവടെ;
1. ഡെപ്യൂട്ടി കമീഷണര്‍, അഗ്രികള്‍ച്ചര്‍ ആന്‍ഡ് കോഓപറേഷന്‍ -അഗ്രികള്‍ച്ചര്‍/ അഗ്രികള്‍ച്ചറല്‍ കെമിസ്ട്രി/ സോയില്‍ സയന്‍സ്/ പ്ളാന്‍റ് പത്തോളജി/ കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ബിരുദവും 10 വര്‍ഷം പരിചയവും. ഒരൊഴിവ്. പ്രായപരിധി 50.
2.ഡെപ്യൂട്ടി ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് അരക്കനട്ട് ആന്‍ഡ് സ്പൈസസ് ഡെവലപ്മെന്‍റ് -ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രികള്‍ച്ചറില്‍ മാസ്റ്റേഴ്സ് ബിരുദവും അഞ്ചു വര്‍ഷ പരിചയവും. ഒരൊഴിവ്. 40 വയസ്സ്.
3. ഡെപ്യൂട്ടി ഡയറക്ടര്‍ (ഡെവലപ്മെന്‍റ്), ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട് ആന്‍ഡ് ഡെവലപ്മെന്‍റ് -ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രികള്‍ച്ചറില്‍ മാസ്റ്റേഴ്സ് ബിരുദവും അഞ്ചു വര്‍ഷ പരിചയവും. ഒരൊഴിവ്. 40 വയസ്സ്.
4. അസിസ്റ്റന്‍റ് ഡയറക്ടര്‍(അഗ്രികള്‍ച്ചര്‍), മഹലനോബിസ് നാഷനല്‍ ക്രോപ് ഫോര്‍കാസ്റ്റിങ് സെന്‍റര്‍ – അഗ്രോണമി/ ക്രോപ് ഫിസിയോളജി/ അഗ്രികള്‍ച്ചറല്‍ ഫിസിക്സ്/ അഗ്രികള്‍ച്ചറല്‍ മെറ്റീരിയോളജിയില്‍ എം.എസ്സി. മൂന്നൊഴിവ്. 35 വയസ്സ്.
5. അസിസ്റ്റന്‍റ് ഡയറക്ടര്‍ (റിമോട്ട് സെന്‍സിങ്), മഹലനോബിസ് നാഷനല്‍ ക്രോപ് ഫോര്‍കാസ്റ്റിങ് സെന്‍റര്‍ -ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ടെക് അല്ളെങ്കില്‍ ഫിസിക്സ്/ മാത്തമാറ്റിക്സ്/ജ്യോഗ്രഫി/ അഗ്രികള്‍ച്ചറില്‍ ബി.എസ്സിയും റിമോട്ട് സെന്‍സിങ്/ ജിയോമാറ്റിക്സ്/ ജിയോ ഇന്‍ഫര്‍മാറ്റിക്സില്‍ എം.ടെക്കും. ഒരൊഴിവ്. 35 വയസ്സ്.
6. ഇക്കണോമിക് ഓഫിസര്‍, ഇക്കണോമിക് അഡൈ്വസര്‍ ഓഫിസ് (ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍സ്) -ഇക്കണോമിക്സ്/കോമേഴ്സില്‍ മാസ്റ്റര്‍ ബിരുദവും രണ്ടു വര്‍ഷ പരിചയവും. ഒരൊഴിവ്. 30 വയസ്സ്.
7. ഡെപ്യൂട്ടി ഡയറക്ടര്‍, റെഗുലേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) -നിയമബിരുദവും സിവില്‍ ഏവിയേഷന്‍ രംഗത്ത് എട്ടു വര്‍ഷം പരിചയവും. ഒരൊഴിവ്. 50 വയസ്സ്.
8. അസിസ്റ്റന്‍റ് ഡയറക്ടര്‍ (ഓപറേഷന്‍സ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) -എയറോനോട്ടിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ളെങ്കില്‍
ഇലക്ട്രോണിക്സ്/ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദം. മൂന്നു വര്‍ഷം പരിചയം വേണം. 44 ഒഴിവ്. 40 വയസ്സ്.
9. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്), നാഷനല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് -ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും മൂന്നുവര്‍ഷം പരിചയവും. ഒരൊഴിവ്. 40 വയസ്സ്.
10. അസി. കമാന്‍ഡന്‍റ് (ഫയര്‍), സി.ഐ.എസ്.എഫ് – സയന്‍സ് ബിരുദവും നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളജില്‍നിന്നുള്ള അഡ്വാന്‍സ്ഡ് ഡിപ്ളോമ കോഴ്സ് അല്ളെങ്കില്‍ സി.ഐ.എസ്.എഫ് ഫയര്‍ സര്‍വീസ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിവിഷന്‍ ഓഫിസര്‍ കോഴ്സ് അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഫയര്‍ എന്‍ജിനീയേഴ്സില്‍നിന്നുള്ള ഗ്രാജ്വേഷന്‍ഷിപ്പും മൂന്നു വര്‍ഷ പരിചയവും അല്ളെങ്കില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി സര്‍വീസില്‍ എന്‍ജിനീയറിങ് ബിരുദവും മൂന്നു വര്‍ഷ പരിചയവും. നാലൊഴിവ്. 40 വയസ്സ്.
11. വെല്‍ഫെയര്‍ അഡ്മിനിസ്ട്രേറ്റര്‍, ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ ഓഫിസ് -ബിരുദവും സോഷ്യല്‍ വര്‍ക്/ ലേബര്‍ വെല്‍ഫെയര്‍/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍/ പേഴ്സനല്‍ മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമയും. ആറൊഴിവ്. 30 വയസ്സ്.
12. അസിസ്റ്റന്‍റ് ആര്‍ക്കിടെക്ട്, സെന്‍ട്രല്‍ പബ്ളിക് വര്‍ക്സ് ഡിപാര്‍ട്മെന്‍റ് -ആര്‍ക്കിടെക്ചറില്‍ ബിരുദം. 21 ഒഴിവ്. 30 വയസ്സ്.
13. ഫിനാന്‍സ് ഓഫിസര്‍, ഫറക്ക ബാരേജ് പ്രോജക്ട് -കോമേഴ്സ് ബിരുദവും അഞ്ചു വര്‍ഷം പരിചയവും. ഒരൊഴിവ്. 40 വയസ്സ്.
14. അസി. സര്‍ജന്‍, ഡെവലപ്മെന്‍റ് ഡിപാര്‍ട്മെന്‍റ് എന്‍.സി.ടി ഡല്‍ഹി -ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയും സ്റ്റേറ്റ്/ ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷനും. 26 ഒഴിവ്. 35 വയസ്സ്.

Share:

Leave a reply