സഹകരണസംഘങ്ങളിൽ 497 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ പ്രാമഥമിക സഹകരണസംഘങ്ങളിൽ 497 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്നും സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
പ്രായപരിധി- 2017 ജനുവരി ഒന്നിന് 18- 40 വയസ്. പിന്നോക്കവിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും വികലാംഗർക്കും ചട്ടപ്രകാരം ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘങ്ങളിലേക്കും തസ്തികകളിലേക്കും അപേക്ഷിക്കാം. ഒരു സംഘത്തിലേക്ക്/തസ്തികയിലേക്ക് അപേക്ഷിക്കാൻ 150 രൂപയാണ് ഫീസ് (എസ്സി, എസ്ടി വിഭാഗക്കാർക്ക് 50 രൂപ). അധികമായി അപേക്ഷിക്കുന്ന ഓരോ സംഘത്തിനും/തസ്തികയ്ക്കും 50 രൂപ അധികമായി അടയ്ക്കണം. ഒന്നിൽ കൂടുതൽ തസ്തികയ്ക്കും/സംഘത്തിലേക്കും അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ഡിമാന്റ് ഡ്രാഫ്റ്റും മതി.
അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ െ ചലാൻ വഴി നേരിട്ട് അടയ്ക്കാം അതിനാവശ്യമായ ചെലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോമിനൊപ്പം കൊടുത്തിട്ടുണ്ട്. അല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽനിന്നും സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ക്രോസ് ചെയ്ത സിടിഎസ് പ്രകാരം മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. വിജ്ഞാപനതീയതിക്കുശേഷം എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ അതത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ. അപേക്ഷയുടെ മാതൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽതന്നെ മേയ് 19ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്.
തസ്തിക, യോഗ്യത, സംഘങ്ങളുടെ വിലാസം, ഒഴിവുകൾ എന്നിവ www.csebkerala.org എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
വിലാസം- സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, തിരുവനന്തപുരം- 695 001. ഫോൺ- 0471-2468690, 2468670.