ചെന്നൈ മെട്രോ റെയിൽ ; 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

ഡി.ജി.എം/ ജെ.ജി.എം/ എ.ജി.എം (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), മാനേജർ (എം.ഇ.പി), ഡി.ജി.എം (ബി.ഐ.എം), മാനേജർ (ലിഫ്റ്റ്സ് ആൻഡ് എക്സകലേറ്റർ), മാനേജർ (പവർ സിസ്റ്റംസ് ആൻഡ് SCADA), മാനേജർ (ഇലക്ട്രിക്കൽ ട്രാക്ഷൻ), ഡെപ്യൂട്ടി മാനേജർ (ട്രാക്ഷൻ) തുടങ്ങി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിലെ (CMRL) 11 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. രണ്ട് വർഷത്തേക്കായാരിക്കും കരാർ.

ജനറൽ വിഭാഗക്കാർക്ക്അപേക്ഷാ ഫീസ്: 300 രൂപ. പട്ടികജാതി, പട്ടികവർഗക്കാർക്ക് 50 രൂപ അടച്ചാൽ മതിയാകും. ഫീസ് ഡി.ഡി ആയാണ് അയക്കേണ്ടത്. M/s Chennai Metro Rail Limited ന്റെ പേരിൽ ചെന്നൈയിൽ മാറാവുന്ന ഡി.ഡിയാണ് എടുക്കേണ്ടത്. അതല്ലെങ്കിൽ ഓൺലൈനായും ഫീസ് അടയ്ക്കാം. ഇതിന്റെ പ്രിന്റ് ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അയക്കണം.

അപേക്ഷ അയക്കേണ്ട വിലാസം- JOINT GENERAL MANAGER (HR) CHENNAI METRO RAIL LIMITED CMRL DEPOT, ADMIN BUILDING, POONAMALLEE HIGH ROAD, KOYAMBEDU, CHENNAI – 600 107.

അപേക്ഷിക്കാനുള്ള അവസാന തീയതി:  സെപ്റ്റംബർ 10.

 

Share: