സഹകരണ മേഖലയിൽ തൊഴിൽ
ഹയർ ഡിപ്ലോമ ഇൻ കോഒാപറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ജൂൺ 30 വരെ സ്വീകരിക്കും. സംസ്ഥാന സഹകരണ യൂനിയെൻറ ആഭിമുഖ്യത്തിലുള്ള സഹകരണ പരിശീലന കോളജുകളിലാണ് കോഴ്സ് നടത്തുന്നത്.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 2017 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. പട്ടികജാതി/വർഗക്കാർക്ക് 45 വയസ്സും ഒ.ബി.സിക്കാർക്ക് 43 വയസ്സുമാണ് ഉയർന്ന പ്രായപരിധി. സഹകരണ സംഘം ജീവനക്കാർക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ല. അപേക്ഷ ഫോറം 100 രൂപക്ക് നേരിട്ടും 130 രൂപ മണിയോർഡർ ചെയ്ത് ആവശ്യപ്പെട്ടാൽ തപാലിലും ലഭിക്കും. പട്ടികജാതി/വർഗക്കാർക്ക് യഥാക്രമം 50 രൂപ, 80 രൂപ എന്നിങ്ങനെ മതിയാകും. മണിയോർഡർ ജൂൺ 23 വരെ സ്വീകരിക്കും.
അപേക്ഷ ഫോറം ലഭിക്കുന്ന സ്ഥലങ്ങൾ :
സഹകരണ പരിശീലന കോളജ്, കുറവൻകോണം, കവടിയാർ -പി.ഒ, തിരുവനന്തപുരം (േഫാൺ: 0471-2436689), കൊട്ടാരക്കര, അവണൂർ -പി.ഒ (0474-2454787), ദീപിക ജങ്ഷൻ, ചേർത്തല (0478 -2813070), എൻ.എസ്.എസ് കരയോഗ മന്ദിരം, ആറന്മുള (0468 2278140), തിരുനക്കര, കോട്ടയം (0481 2582852), മീനച്ചാൽ കോംപ്ലക്സ്, മാർക്കറ്റ് ജങ്ഷൻ, പാല (0482 2213107), നോർത്ത് പറവൂർ, എറണാകുളം (0484-2447866), അയ്യന്തോൾ, തൃശൂർ (0487 2389402), വിക്ടോറിയ കോളജ് റോഡ്, പാലക്കാട് (0491-2522946), തിരൂർ സഹകരണ ഭവൻ, മാവുംകുന്ന്, തിരൂർ (0494-2423929), തളി, കോഴിക്കോട് (0495-2306460), മണ്ണയാട് തലശ്ശേരി (0490-2354065), കോട്ടാച്ചേരി കോഒാപറേറ്റിവ് ബാങ്ക് ബിൽഡിങ്, കോട്ടാച്ചേരി, കാഞ്ഞങ്ങാട് (0467 2217330).
പൂരിപ്പിച്ച അപേക്ഷകൾ അതത് സഹകരണ പരിശീലന കോളജ് പ്രിൻസിപ്പൽമാർക്ക് 2017 ജൂൺ 30ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിച്ചിരിക്കണം.
മൊത്തം ബാങ്കിെൻറ 10 ശതമാനം പട്ടികജാതി/വർഗക്കാർക്കും അഞ്ച് ശതമാനം വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും ഒരു ശതമാനം വികലാംഗർക്കും 10 ശതമാനം സഹകരണ സംഘം ജീവനക്കാർക്കും (ക്ഷീര വ്യവസായം, സഹകരണ, ഫിഷറീസ് തുടങ്ങിയ വകുപ്പിലെ ഉൾപ്പെടെ) സംവരണം ചെയ്തിട്ടുണ്ട്.
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതത് സഹകരണ പരിശീലന കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും.