സൗജന്യ എന്‍ട്രന്‍സ് കോച്ചിംഗ്

417
0
Share:

പ്ലസ് വണ്‍- പ്ലസ് ടു കോഴ്‌സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന പട്ടിക ജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് നല്‍കും. അവധി ദിനങ്ങളിലായിരിക്കും ക്ലാസ്സുകള്‍.
താല്‍പര്യമുളളവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്.എസ്.എല്‍.സി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്നതിന് സ്‌കൂള്‍ പ്രിന്‍സിപ്പാളില്‍ നിന്നും ലഭിച്ച സാക്ഷ്യപത്രവും സഹിതം ഈ മാസം 15 നകം പ്രിന്‍സിപ്പാള്‍, പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് – 5 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ – 0495 2381624.

Share: