സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് രാവിലെ 8.30 ന് ദേശീയ പതാക ഉയര്‍ത്തും

Share:

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 8.30ന് ദേശീയ പതാക ഉയര്‍ത്തും.

പോലീസ്, പാരാമിലിട്ടറി, സൈനിക സ്‌കൂള്‍, അശ്വാരൂഢ പോലീസ്, എന്‍.സി.സി, സ്‌കൗട്ട് തുടങ്ങിയവരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ തുടര്‍ന്ന് നടക്കും. ഇതിനുശേഷം മുഖ്യമന്ത്രി സദസിനെ അഭിസംബോധന ചെയ്യും. വിവിധ വിഭാഗങ്ങള്‍ക്കുള്ള മെഡലുകളും വിതരണം ചെയ്യും.

ജില്ലാ ആസ്ഥാനങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ രാവിലെ 8.30 നോ അതിനുശേഷമോ (രാവിലെ 9.30 ന് അഭികാമ്യം) ദേശീയ പതാക കഉയര്‍ത്തും. തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ദേശീയപതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

Share: