സ്വയംതൊഴില്‍:: ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം

548
0
Share:

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി – മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നിന്നും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 98,000 ത്തിലും നഗരങ്ങളില്‍ 1,20,000 ല്‍ താഴെയുമായിരിക്കണം.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ (മുസ്ലീം, ക്രിസ്ത്യാന്‍) പ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപ വരെയായിരിക്കണം വരുമാന പരിധി.

ഒ.ബി.സിക്ക് 10 ലക്ഷം വരെ വായ്പ ലഭിക്കും. ആറ് മുതല്‍ എട്ട് ശതമാനം വരെയാണ് പലിശ. നിയമപരവും ലാഭമുള്ളതുമായ ഏത് സംരംഭത്തിനും വായ്പ ലഭിക്കും. അപേക്ഷകര്‍ http://www.ksbcdc.com എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് കെ.എസ്.ബി.സി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

Share: