സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 255 ഓ​ഫി​സ​ർ ഒഴിവുകൾ

358
0
Share:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 255 ഒഴിവുകൾ . വെൽത്ത് മാനേജ്മെൻറ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്.
സെയിൽ ഹെഡ് (ഒന്ന്), പ്രൊഡക്റ്റ്സ്, ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് റിസർച് ഹെഡ് (ഒന്ന്), ഓപറേഷൻ ഹെഡ് (ഒന്ന്), മാനേജർ^ബിസിനസ് ഡെവലപ്മെൻറ് (ഒന്ന്), മാനേജർ^ബിസിനസ് പ്രോസസ് (ഒന്ന്), സെൻട്രൽ റിസർച് ടീം (നാല്), അക്യുസിഷൻ റിലേഷൻഷിപ് മാനേജർ (21), റിലേഷൻഷിപ് മാനേജർ (120), റിലേഷൻഷിപ് മാനേജർ^ടീം ലീഡ് (15), ഇൻവെസ്റ്റ്മെൻറ് കൗൺസിലർ (25), കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടിവ് (65) എന്നിങ്ങനെയാണ് ഒഴിവുകൾ.
സെയിൽ ഹെഡ്, ഓപറേഷൻ ഹെഡ്, മാനേജർ^ബിസിനസ് ഡെവലപ്മെൻറ്, മാനേജർ^ബിസിനസ് പ്രോസസ്, സെൻട്രൽ റിസർച് ടീം തസ്തികകളിൽ എം.ബി.എ/പി.ജി.ഡി.എമ്മാണ് യോഗ്യത.
പ്രൊഡക്റ്റ്സ്, ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് റിസർച് ഹെഡ് അപേക്ഷകർക്ക് ബിരുദം/ ബിരുദാനന്തര ബിരുദവും മാർക്കറ്റ് അനലറ്റിക്സിൽ പരിചയവും വേണം. അക്യുസിഷൻ റിലേഷൻഷിപ് മാനേജർ, റിലേഷൻഷിപ് മാനേജർ, റിലേഷൻഷിപ് മാനേജർ^ടീം ലീഡ്, കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടിവ് അപേക്ഷകർക്ക് ബിരുദമാണ് യോഗ്യത.
ഇൻവെസ്റ്റ്മെൻറ് കൗൺസിലർക്ക് എ.എം.എഫ് /എൻ.ഐ.എസ്.എം സർട്ടിഫൈ ചെയ്ത ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പ്രവൃത്തി പരിചയം സംബന്ധിച്ച വിവരങ്ങൾ www.sbi.co.in /www.statebankofindia.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
ജനറൽ /ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് 600 രൂപയും എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർക്ക് 100 രൂപയുമാണ് ഫീസ്. െക്രഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ ഇൻറർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഫീസ് അടക്കാം.
ഓൺലൈൻ വഴി ഏപ്രിൽ 10 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം State Bank of India, Central Recruitment & Promotion Department, Corporate Centre, 3rd Floor, Atlanta Building, Nariman Point, Mumbai – 400 021 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷയുടെ പകർപ്പ് ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 13. കൂടുതൽ വിവരങ്ങൾ www.sbi.co.in www.statebankofindia.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Share: