എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ജൂലൈ 7 ന്

Share:

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 7 ന് ഒരു പ്രമുഖ ബിപിഒയിലെ വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. യോഗ്യത ബിരുദം, പ്രായം 18-35.

താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ജൂലൈ 07-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04842422452 / 2427494 നമ്പറില്‍ ബന്ധപ്പെടാം.

Share: