സി.ബി.എസ്​.ഇ ​പൊതുപരീക്ഷ 2018 മുതൽ ഫെബ്രുവരിയിൽ

538
0
Share:

സി.​ബി.​എ​സ്.​ഇ 10,12 ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ഒ​രു​മാ​സം നേ​രത്തെ​യാ​ക്കു​ന്നു. മാ​ർ​ച്ച്​ ഒ​ന്നി​നു ശേ​ഷം ആരംഭിച്ചു ഏ​പ്രി​ൽ 20ന്​ ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു സി.​ബി.​എ​സ്.​ഇ പൊ​തു​പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. 2018-19 മു​ത​ൽ ഇൗ ​പ​രീ​ക്ഷ​ക​ൾ ​ഫെ​​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തി​നു​ള്ളി​ൽ തു​ട​ങ്ങി 30 ദി​വ​സ​ത്തി​ന​കം അ​വ​സാ​നി​പ്പി​ക്കും. പ​രീ​ക്ഷ​ഫ​ലം മേ യ്​ മൂ​ന്നാം​വാ​രം പ്ര​ഖ്യാ​പി​ക്കാ​നു​മാ​ണ്​ തീ​രു​മാ​നം. ക​ഴി​ഞ്ഞ12ാം ക്ലാ​സ്​ പൊ​തു​പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക്​ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ക​മീ​ഷനെ യും നി​യോ​ഗി​ച്ചു.

മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വ​രു​ന്ന അ​പാ​ക​ത​ക​ളും പ​രാ​തി​ക​ളും പ​രി​ഹ​രി​ക്കാ​നാ​ണ്​ പൊ​തു പ​രീ​ക്ഷ​ക​ൾ നേ​രത്തെ​യാ​ക്കു​ന്ന​തെ​ന്ന്​ സി.​ബി.​എ​സ്.​ഇ ചെ​യ​ർ​മാ​ൻ ച​തു​ർ​വേ​ദി പ​റ​ഞ്ഞു. പ​രീ​ക്ഷ ഒ​രു മാ​സം നേ​രത്തെ​യാ​ക്കു​ന്ന​തോ​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ സാ​വ​കാ​ശം ല​ഭി​ക്കും. നി​ല​വി​ൽ മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധപ്പെട്ട്​ നി​ര​വ​ധി പ​രാ​തി​ക​ളാ​ണു​ള്ള​ത്. ഇ​ത്​ പ​രി​ഹ​രി​ച്ചു​വ​രു​മ്പോഴേ​ക്കും​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത​പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Share: