കോഴിക്കോട് സ​ര്‍വ​ക​ലാ​ശാ​ല ഏ​ക​ജാ​ല​ക ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ നാളെമുതൽ

Share:

കോഴിക്കോട് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ വി​വി​ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ഏ​ക​ജാ​ല​ക ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ 26ന് ​തു​ട​ങ്ങും.

കോ​ള​ജു​ക​ളി​ലേ​ക്കും സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കും എം.​എ, എം.​എ​സ്​​സി, എം.​കോം, എം.​എ​ൽ.​ഐ.​എ​സ്​​സി തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം. വി​വി​ധ അ​ലോ​ട്ട്മ​െൻറു​ക​ള്‍ക്ക് ശേ​ഷം ആ​ഗ​സ്​​റ്റ് ഒ​മ്പ​തി​ന് പി.​ജി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​​െൻറ വി​ശ​ദാം​ശ​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല പി​ന്നീ​ട് അ​റി​യി​ക്കും. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ 50 ശ​ത​മാ​നം മെ​റി​റ്റ് സീ​റ്റി​ലേ​ക്കും ഏ​ക​ജാ​ല​ക​പ്ര​ക്രി​യ വ​ഴി​യാ​ണ് പ്ര​വേ​ശ​നം. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ പ​ത്തു​ദി​വ​സം നേ​ര​ത്തേ​യാ​ണ് പി.​ജി ഓ​ണ്‍ലൈ​ന്‍ ഏ​ക​ജാ​ല​ക ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ന്ന​ത്.

സെ​പ്​​റ്റം​ബ​ര്‍ 18 നാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍ഷം ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ റ​ഗു​ല​ര്‍ ഡി​ഗ്രി ഫ​ല​ങ്ങ​ള്‍ നേ​ര​ത്തെ​യാ​യ​താ​ണ് പി.​ജി പ്ര​വേ​ശ​നം ജൂ​ണി​ല്‍ത​ന്നെ തു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ല്‍, 60,000ത്തോ​ളം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഫ​ലം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പി.​ജി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ക്കി​ടെ ഈ ​വി​ഭാ​ഗ​ത്തി​ൻറെ ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് പ​രീ​ക്ഷ​ഭ​വ​ന്‍ അ​ധി​കൃ​ത​ർ അറിയിച്ചത്.

അ​തേ​സ​മ​യം, ഡി​ഗ്രി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൻറെ ആ​ദ്യ അ​ലോ​ട്ട്മൻറി​ൽ നി​ര്‍ബ​ന്ധി​ത ഫീ​സ​ട​ച്ച​വ​രു​ടെ പ​ട്ടി​ക അ​ഡ്മി​ഷ​ന്‍ വെ​ബ്സൈ​റ്റാ​യ www.cuonline.ac.inല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫീ​സ​ട​ക്കാ​ത്ത​വ​ര്‍ക്ക് എ​സ്.​എം.​എ​സ് സ​ന്ദേ​ശം ല​ഭി​ക്കും.

ഫീ​സ​ട​ച്ച​വ​ര്‍ക്കും എ​സ്.​എം.​എ​സ് കി​ട്ടി​യാ​ല്‍ അ​ഡ്മി​ഷ​ന്‍ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ആ​ദ്യ അ​ലോ​ട്ട്മ​ൻറി​ന് ശേ​ഷം ഫീ​സ​ട​ച്ച​വ​ര്‍ അ​ഡ്മി​റ്റ് കാ​ര്‍ഡ് ഡൗ​ണ്‍ലോ​ഡ്​ ചെ​യ്യ​ണം. ഈ ​മാ​സം 29ന് ​മു​മ്പ് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി നി​ശ്ചി​ത കോ​ള​ജി​ല്‍ ചേ​ര​ണം.

Share: