സന്നദ്ധ അധ്യാപകര്‍ക്ക് അവസരം

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ നടത്തുന്ന പത്താം തരം തുല്യതാ കോഴ്സില്‍ ക്ലാസ്സെടുക്കുന്നതിന് സന്നദ്ധ അധ്യാപകര്‍ക്ക് അവസരം. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
തിരുവനന്തപുരം ജില്ലയിലെ വിവിധ പഠനകേന്ദ്രങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. അതത് വിഷയത്തില്‍ ബി.എഡ് യോഗ്യതയുള്ളവര്‍, ക്ലാസ്സെടുക്കുന്നതിന് പ്രതിഫലം ആവശ്യമില്ലെന്ന സത്യവാങ്മൂലത്തോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്‍ നാലിന് മുമ്പ് അയയ്ക്കുക.
വിലാസം: കോര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം-695004. ഫോൺ : 94470 03940, 9560664283





