വ്യോമസേനയിൽ ഒഴിവുകൾ
വ്യോമസേനയുടെ എച്ച്. ക്യു. വെസ്റ്റേൺ എയര്‍ കമാന്‍ഡ് യൂണിറ്റുകളിലേക്ക് 110 ഗ്രൂപ്പ് സി തസ്തികകളിൽ സ്റ്റോര്‍ സൂപ്രണ്ട്, ലോവര്‍ ഡിവിഷ൯ ക്ലാര്‍ക്ക്, ട്രാന്‍സ്പോര്‍ട്ട് ഡ്രൈവർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റോര്‍ സൂപ്രണ്ട്: യോഗ്യത: ബിരുദം. മുന്‍പരിചയം അഭിലഷണീയം
ലോവര്‍ ഡിവിഷ൯ ക്ലാര്‍ക്ക്: പന്ത്രണ്ടാം ക്ലാസ് തത്തുല്യം. ഇംഗ്ലീഷില്‍ മിനിറ്റിൽ 35 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കും ടൈപ്പിംഗ് വേഗം. കമ്പ്യൂട്ടര്‍ സ്കില്‍ ടെസ്റ്റ് ഉണ്ടാകും.
സ്റ്റോര്‍ കീപ്പർ: പന്ത്രണ്ടാം ക്ലാസ്സ് തത്തുല്യം. സ്വകാര്യ,പൊതുമേഖലാ സ്ഥാപനത്തില്‍ സ്റ്റോര്‍, അക്കൌണ്ടിംഗ് ജോലികളില്‍ മുന്‍പരിചയം അഭിലഷണീയം.
സിവിലിയന്‍ മെക്കാനിക്കൽ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവർ: പത്താം ക്ലാസ് തത്തുല്യം. ലൈറ്റ്, ഹെവി വെഹിക്കിള്‍സ് ഡ്രൈവിംഗ് ലൈസന്‍സ്, മോട്ടോര്‍ മെക്കാനിസത്തിലും ഡ്രൈവിങ്ങിലും പ്രൊഫഷണൽ സ്കിൽ. 2 വര്‍ഷം മുന്‍പരിചയം.
കുക്ക്: പത്താം ക്ലാസ് തത്തുല്യം. ആറുമാസത്തില്‍ കുറയാത്ത മുന്‍പരിചയം.
പെയിന്‍റർ, കാര്‍പെന്‍റർ: പത്താം ക്ലാസ് തത്തുല്യം. അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ. അല്ലെങ്കില്‍ അതാത് ട്രേഡിൽ മുന്‍പരിചയമുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം.
വള്‍ക്കനൈസര്‍: പത്താം ക്ലാസ്സ് യോഗ്യതയും ഒരു വര്‍ഷത്തിൽ കുറയാത്ത മുന്‍പരിചയവും. അല്ലെങ്കില്‍ അനുബന്ധ ട്രേഡിൽ ഐ.ടി.ഐ. അല്ലെങ്കില്‍ അനുബന്ധ ട്രേഡില്‍ മുന്‍പരിചയമുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം.
മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്: പത്താം ക്ലാസ്സ് തത്തുല്യം. വാച്ച്മാന്‍, ലാസ്കർ,ഗസ്റ്റനർ, ഓപ്പറേറ്റര്‍,മാലി തസ്തികകളിലൊന്നില്‍ 1 വര്‍ഷത്തിൽ കുറയാത്ത മുന്‍പരിചയം അഭിലഷണീയം.
മെസ്സ് സ്റ്റാഫ്: പത്താം ക്ലാസ് തത്തുല്യം. വെയിറ്റര്‍, വാഷര്‍ ജോലികളിൽ ഒരു വര്‍ഷത്തിൽ കുറയാത്ത മുന്‍പരിചയം അഭിലഷണീയം.
ധോബി: പത്താം ക്ലാസ് തത്തുല്യം. ഒരു വര്‍ഷത്തിൽ കുറയാത്ത മുന്‍പരിചയം അഭിലഷണീയം.
സഹായി വാലാ: പത്താം ക്ലാസ് തത്തുല്യം.
പ്രായം: 18 നും 25നും ഇടയില്‍. സംവരണ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ചട്ടപ്രകാരം വയസ്സിളവ് ലഭിക്കും.
അവസാന തീയതി: മെയ് 28
വിശദവിവരങ്ങള്‍ക്ക് http://indianairforce.nic.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.