വിവിധ തസ്തികളിൽ ഒഴിവുകൾ

കൊല്ലം : നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റില്‍ വിവിധ തസ്തികളിലേക്ക് ഡിസംബര്‍ 27 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ആയുര്‍വേദ തെറാപിസ്റ്റ് (പുരുഷന്‍)-യോഗ്യത- ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്, 2025 ഡിസംബര്‍ 17ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ പരിഗണിക്കും. അഭിമുഖ സമയം രാവിലെ 10.30 മണി.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ഫിസിയോതെറാപ്പി യൂണിറ്റ്) – അസിസ്റ്റന്റ് ഫിസിയോതെറാപ്പി/ വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പിയില്‍ സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, 2025 ഡിസംബര്‍ 17ന് 40 വയസ് കവിയരുത്. അഭിമുഖ സമയം ഉച്ചയ്ക്ക് 12 മണി. ഒപ്‌റ്റോമെട്രിസ്റ്റ് – ഒപ്‌റ്റോമെട്രിയില്‍ ബി.എസ്.സി /രണ്ട് വര്‍ഷത്തെ ഡിപ്ലോമ, അഭിമുഖ സമയം ഉച്ചയ്ക്ക് രണ്ട് മണി.
അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.
വിവരങ്ങള്‍ക്ക്: www.nam.kerala.gov.in ഫോണ്‍: 0474 2082261.






