വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം

Share:

എറണാകുളം : തീരദേശഹൈവേ നിര്‍മ്മാണത്തിനായി കൊച്ചി താലൂക്കിലെ വിവിധ വില്ലേജുകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിരമിച്ച പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

റവന്യു വകുപ്പില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍/വാല്യുവേഷന്‍ അസിസ്റ്റൻറ് , വില്ലേജ് ഓഫീസര്‍/ റവന്യൂ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റൻറ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻറ് തുടങ്ങിയ തസ്തികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം.

വിശദമായ ബയോഡേറ്റയും ഫോണ്‍ നമ്പരും സഹിതവുമുള്ള അപേക്ഷ ഏപ്രില്‍ 7 വൈകിട്ട് 5 ന് മുന്‍പായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍.എ), കിഫ്ബി, യൂണിറ്റ്-2, എറണാകുളം (അങ്കമാലി മിനി സിവില്‍സ്റ്റേഷന്‍) ഓഫീസില്‍ സമര്‍പ്പിക്കണം.

Tagsjobs
Share: