വിമുക്തഭടന്‍മാരുടെ മക്കൾക്ക് സ്കോളർഷിപ്

730
0
Share:

പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 2017-18ല്‍ പ്രവേശനം ലഭിച്ച് പഠനം ആരംഭിച്ച വിമുക്തഭടന്‍മാരുടെ മക്കള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്‍മാരുടെ വിധവകള്‍ക്കും മക്കള്‍ക്കും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും ഓണ്‍ലൈനില്‍ സമര്‍പ്പിച്ച് ഹാര്‍ഡ്‌കോപ്പി നവംബര്‍ പത്തിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഹാജരാക്കണം.

കൂടുതല്‍ നിബന്ധനകള്‍ www.ksb.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഫോണ്‍ 2422239

Share: