വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് നേഴ്‌സിംഗ് പ്രവേശനം

Share:

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള താഴെ പറയുന്ന ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സിംഗ് സ്‌കൂളില്‍ 2017 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡൈ്വഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ച വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്കും, പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കേ മരണമടഞ്ഞവരുടെ ആശ്രിതരായ സ്ത്രികള്‍ക്കും ഓരോ സ്‌കൂളിലും ഓരോന്നുവീതം സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശുപാര്‍ശയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സ്‌കൂള്‍, തൈക്കാട്, തിരുവനന്നപുരം (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രം), ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സ്‌കൂള്‍, തലയോലപ്പറമ്പ്, കോട്ടയം, ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സ്‌കൂള്‍, പെരിങ്ങോട്ടുകുറിശ്ശി, പാലക്കാട്, ജെ.പി.എച്ച്എന്‍ ട്രെയിനിംഗ് സ്‌കൂള്‍ കാസര്‍ഗോഡ്.

അപേക്ഷാ ഫാറവും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പു ഡയറക്ടറുടെ വെബ്‌സൈറ്റായ www.dhs.kerala.gov.in – ല്‍ ലഭ്യമാണ്. ഒറിജിനല്‍ അപേക്ഷയും പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നേഴ്‌സിംഗ് സെന്റര്‍ പ്രിന്‍സിപ്പാളിന് നേരിട്ട് അയയ്ക്കണം. അപേക്ഷയുടെ പകര്‍പ്പും, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനികക്ഷേമ ഡയറക്ടര്‍, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ ജൂലൈ 10ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി ലഭിക്കും വിധം അയയ്ക്കണം.

Share: