ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഒഴിവുകള്‍

Share:

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ 69 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്റ്റ് ട്രെയ്നി, ജനറല്‍ വര്‍ക്മാന്‍ ബി ട്രെയ്നി (കെമിക്കല്‍), വര്‍ക്മാന്‍ ബി ട്രെയ്നി (മെക്കാനിക്കല്‍), വര്‍ക്മാന്‍ ബി ട്രെയ്നി (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
•കെമിസ്റ്റ് ട്രെയ്നി
ആറ് ഒഴിവുകള്‍. കെമിസ്ട്രിയില്‍ (അനലിറ്റിക്കല്‍ കെമിസ്ട്രി അഭികാമ്യം) 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
•ജനറല്‍ വര്‍ക്മാന്‍ ബി ട്രെയ്നി (കെമിക്കല്‍)
15 ഒഴിവുകള്‍. കെമിക്കല്‍ എന്‍ജിനീയറിങ് അല്ളെങ്കില്‍ ടെക്നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ളോമയാണ് യോഗ്യത. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
•വര്‍ക്മാന്‍ ബി ട്രെയ്നി (മെക്കാനിക്കല്‍)
35 ഒഴിവുകള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ളോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
•വര്‍ക്മാന്‍ ബി ട്രെയ്നി (ഇലക്ട്രിക്കല്‍)
13 ഒഴിവുകള്‍. ഇലക്ട്രിക്കല്‍ അല്ളെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ളോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാവില്ല. 18നും 30നുമിടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്.
തെരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, പ്രഫിഷ്യന്‍സി ടെസ്റ്റ്, പ്രീ എംപ്ളോയ്മെന്‍റ് മെഡിക്കല്‍ ടെസ്റ്റ് എന്നീ മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. കൊച്ചിയില്‍വെച്ചാണ് എഴുത്തുപരീക്ഷ നടക്കുക.
അപേക്ഷിക്കേണ്ട വിധം
www.bharatpetroleum.com>Careers എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ നാലുവരെ അപേക്ഷിക്കാം.
അപേക്ഷാഫീസില്ല. വിവരങ്ങള്‍ക്ക്: www.bharatpetroleum.com

Share: