വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

Share:

തിരുഃ സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും ആറ് ലക്ഷം വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സിക്ക് സമാനമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി (എച്ച്) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.

www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

സ്‌കൂളുകളില്‍നിന്ന് അര്‍ഹരായ വിദ്യാര്‍ഥികളുടെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 15.

Share: