സപ്പോര്‍ട്ട് പേഴ്സണ്‍ നിയമനം

കോഴിക്കോട് : പോക്സോ കേസുകളില്‍ ഇരകളാക്കപ്പെട്ട കുട്ടികള്‍ക്ക് വൈകാരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനും സംരക്ഷണം നല്‍കുന്നതിനും കേസില്‍ നിയമപരമായ സഹായങ്ങള്‍ നല്കുന്നതിനുമായി ‘മിഷന് വാത്സല്യ’ പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് പേഴ്സണ്‍മാരെ നിയമിക്കും.
യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/മനഃശാസ്ത്രം/ശിശുവികസനം എന്നീ വിഷയങ്ങളില്‍ പി.ജി അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ വിദ്യാഭ്യാസവും വികസനവും സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും. ചില്‍ഡ്രന്‍സ് ഹോം/ഷെല്‍ട്ടര്‍ ഹോം എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷയില്‍ ഫോട്ടോ പതിച്ച്, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 19ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാംനില, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
ഫോണ്‍: 0495 2378920.






