വിദേശ തൊഴില്‍ വായ്പാ പദ്ധതി

407
0
Share:

സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശ രാജ്യത്ത് തൊഴില്‍ ലഭിക്കുന്നതിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരുമാവണം.
പ്രായം 18നും 55നും ഇടയില്‍. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷത്തില്‍ കൂടാന്‍ പാടില്ല. പരമാവധി വായ്പ തുക രണ്ട് ലക്ഷം രൂപയും അതില്‍ ഒരു ലക്ഷം സബ്‌സിഡിയും ലഭിക്കും.
അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍ 0483 2731496.

Share: