വിക്രം സാരാഭായ് സ്പെയ്സ് സെന്‍ററില്‍ ഗ്രാജ്വേറ്റ് അപ്രന്‍റീസ്

506
0
Share:

വിക്രം സാരാഭായ് സ്പെയ്സ് സെന്‍ററില്‍ ഗ്രാജ്വേറ്റ് അപ്രന്‍റീസ്

വിക്രം സാരാഭായ് സ്പെയ്സ് സെന്‍ററില്‍ ഗ്രാജ്വേറ്റ് അപ്രന്‍റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
109 ഒഴിവാണുള്ളത്. എയറോനോട്ടിക്കല്‍/ എയറോസ്പെയ്സ് എന്‍ജിനീയറിങ് (6), കെമിക്കല്‍ (5), സിവില്‍ (4), കമ്പ്യൂട്ടര്‍ സയന്‍സ് (12), ഇലക്ട്രിക്കല്‍ (4), ഇലക്ട്രോണിക്സ് (30),മെക്കാനിക്കല്‍ (29), മെറ്റലര്‍ജി (4), പ്രൊഡക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് (5) വിഭാഗത്തിലും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലുമാണ് (10) അപ്രന്‍റീസിനെ നിയമിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് പരിശീലനം. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഒന്നാം ക്ളാസോടെ ലൈബ്രറി സയന്‍സ് ബിരുദമാണ് യോഗ്യത. മറ്റു തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഒന്നാം ക്ളാസോടെ ബി.ടെക്/ ബി.ഇയാണ് ആവശ്യമുള്ളത്.
2014 ഏപ്രിലിന് ശേഷം ബിരുദം നേടിയവര്‍ക്കാണ് അവസരം. മാസം 5000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. മെക്കാനിക്കല്‍, സിവില്‍, കെമിക്കല്‍, എയറോനോട്ടിക്കല്‍, എയറോസ്പെയ്സ് ആന്‍ഡ് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ഒക്ടോബർ 22 ശനിയാഴ്ച ഒമ്പത് മണിമുതല്‍ മൂന്ന് മണി വരെയാണ് വാക്-ഇന്‍ ഇന്‍റര്‍വ്യു. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനീയറിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗത്തില്‍ നവംബര്‍ അഞ്ചിനാണ് വാക്-ഇന്‍ ഇന്‍റര്‍വ്യൂ.
കൊല്ലം യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലാണ് വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടക്കുക.
താല്‍പര്യമുള്ളവര്‍ www.sdcentre.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.

Share: