വികൃതമായ തെറ്റ്

486
0
Share:
  • പ്രൊഫ. ബലറാം മൂസദ്

ന്ത്യക്കാർ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ വരുത്തുന്ന വികൃതമായ ഒരു തെറ്റിനെക്കുറിച്ചാണ് ഇനി പറയുന്നത്. മലയാളികളേക്കാൾ ആന്ധ്ര, കർണ്ണാടക, തമിഴ് നാട് എന്നിവിടങ്ങളിലുള്ളവരാണ് കൂടുതലായി ഈ തെറ്റ് വരുത്തുന്നത്. മലയാളികളും ഒട്ടും പിറകിലല്ല .

സംസാര ഭാഷയിലെ ‘Coming-a?’ ‘going-a? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഈ വകുപ്പില്‍പെട്ട ഏറ്റവും വികൃതമായ പ്രയോഗം. ‘വരുന്നോ?’’ പോകുന്നോ?’എന്നൊക്കെയുള്ള മലയാള ചോദ്യങ്ങളുടെ ‘ ഇംഗ്ലീഷീകരണങ്ങളാണവ. ശരിക്കു ചോദിക്കേണ്ടത് താഴെ ചേര്‍ക്കും വിധമാണ്.

Are you coming?

Is he coming?

Are you going?

Is she going?

അതുപോലെ മലയാളത്തിലെ ഒരു പ്രത്യേക ചോദ്യ ശൈലി ചിലര്‍ ഇംഗ്ലീഷില്‍ പ്രയോഗിക്കാറുണ്ട്. ‘അവന് സുഖമാണോ, അല്ലേ?’ അവന്‍റെ അച്ഛന്‍ വന്നോ, ഇല്ലയോ?’ എന്നൊക്കെ മലയാളത്തില്‍ ചോദിക്കാറുണ്ട്. ഇത് താഴെ ചേര്‍ത്ത ഇംഗ്ലീഷ് അബദ്ധ പ്രയോഗങ്ങളിലേക്ക് നയിക്കുന്നു.

(ശരിയായ പ്രയോഗം bracket ല്‍)

1. He was ill or no?

(Was he ill?)

2. Your father has come or not?

(Has your father come?)

3. Your teacher teaches history well or not?

(Does your teacher teach history well?)

4. The examination will take place on Monday or not?

(Will the examination take place on Monday?)

ചോദ്യങ്ങളില്‍ സാധാരണ വരുന്ന മറ്റു ചില അബദ്ധങ്ങള്‍ താഴെ ചേര്‍ക്കാം. (ശരിയായ പ്രയോഗം bracketല്‍)

1.Where he went?

(Where did he go?)

2.Why he come?

(Why did he come?)

3.Where he stays?

(Where does he stay?)

4.How you met him?

(How did you meet him?)

5.When he got the letter?

(When did he get the letter?)

6.When you are going?

(When are you going?)

7.Why he is staying here?

(Why is he staying here?)

8.Where I can meet him?

(Where can I meet him?)

d) Each, Every, Either, Neither, None, One of the എന്നീ പ്രയോഗങ്ങള്‍.

ഇവയെല്ലാം ഇംഗ്ലീഷില്‍ Singular ആയി ഉപയോഗിക്കുന്നു. ഇവയിലെ തെറ്റുകള്‍ താഴെചേര്‍ക്കുന്നു. (ശരിയായ പ്രയോഗം bracketല്‍)

1.Each of them are intelligent

(Each of them is intelligent)

2.Every one of them are full of sympathy

(Every one of them is full of sympathy)

3. Either of your plans are suitable

(Either of your plans is suitable)

4. Neither of your schemes are practicable.

(Neither of your schemes is practicable)

5.None of them have any sense of decency.

(None of them has any sense of decency)

6.One of the boys are coming this way

(One of the boys is coming this way)

7. One of the teachers are really outstanding.

(One of the teachers is really outstanding.)

8. Milton is one of the greatest of English poet.

(Milton is one of the greatest of English poets)

ഏറ്റവും വലിയ കവികളിലൊരാള്‍ എന്നാണല്ലോ പറയേണ്ടത്. അല്ലാതെ ഏറ്റവും വലിയ കവിയിലൊരാള്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. എങ്കിലും ഇത്തരം അബദ്ധം സര്‍വ്വസാധാരണമാണ്.

9. Tagore was one of the greatest poet of India

(Tagore was one of the greatest poets of India)

10.C.V.Raman was one of the famous scientist of India

(C.V.Raman was one of the famous scientists of India)

(തുടരും) www.careermagazine.in

Share: