വാസ്തുവിദ്യാ ഗുരുകുലം: കോഴ്‌സുകള്‍

Share:

ആലപ്പുഴഃ സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൻ്റെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ പി. ജി. ഡിപ്ലോമ, പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ – കറസ്‌പോണ്ടന്‍സ് കോഴ്‌സ്, പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ചുമര്‍ചിത്ര രചനയിൽ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങിയവയാണ് കോഴ്‌സുകൾ.

അപേക്ഷ തപാൽ വഴിയും www.vasthuvidyagurukulam.com സൈറ്റിലൂടെ ഓണ്‍ലൈനായും നൽകാം. അവസാന തീയതി ജൂൺ 10.

വിശദവിവരങ്ങള്‍ക്ക്: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട – 689533. ഫോണ്‍: 0468-2319740, 9188089740, 6238366848

Share: