ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഒക്ടോബർ 7 , 28 തീയതികളിൽ

561
0
Share:

11 . 83 ലക്ഷം ഉദ്യോഗാർഥികൾ പരീക്ഷയെഴുതുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ പരീക്ഷ തിയതി നിശ്ചയിച്ചു.
തിരുവനന്തപുരം, കോട്ടയം,പത്തനംതിട്ട,എറണാകുളം, പാലക്കാട്,കോഴിക്കോട് ജില്ലകളിൽ ഒക്ടോബർ ഏഴിനും മറ്റു ജില്ലകളിൽ 28 നുമാണ് പരീക്ഷ .
പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ്, ലഘുഗണിതം, മാനസികശേഷി പരിശോധന എന്നീ വിഷയങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ നിര്‍ണ്ണയിക്കപ്പെടുന്നത് മത്സരാര്‍ത്ഥികളുടെ ഭാവിജീവിത വിജയമാണ്. അതിനായി നിങ്ങള്‍ ഒരു ദിവസം മാറ്റി വയ്‌ക്കേണ്ടത് കുറഞ്ഞത് അഞ്ച് മണിക്കൂറാണ്. നിരന്തരമായി, ചിട്ടയോടു കൂടിയുള്ള പഠനം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുക എന്ന സ്വപ്‌നത്തിലേയ്ക്ക് നിങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇതോടൊപ്പം വേണ്ടതാണ് പഠനവഴികളുടെ ശരിയായ തിരഞ്ഞെടുപ്പ്.

ഒരുപാടുകാര്യങ്ങള്‍ കൂട്ടിയിട്ടു പഠിക്കുന്നതിനേക്കാള്‍ ഓരോ പരീക്ഷയ്ക്കും അവശ്യമുള്ളത് മാത്രം സിലബസിനനുസരിച്ച് പഠിക്കുക എന്നതാണ് ഉത്തമമായ മാര്‍ഗ്ഗം. ലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ വിദ്യാഭ്യാസ യോഗ്യതയില്‍ വന്നിരിക്കുന്ന മാറ്റം പ്രത്യേകം ശ്രദ്ധിക്കണം.  ഉന്നത വിജയത്തിന് പഠനത്തിന് ആഴം കൂട്ടേണ്ടതാണ്.

Share: