ലാപ്‌ടോപ്പ് വാങ്ങുന്നതിന് ധനസഹായം

438
0
Share:

പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹത നേടിയ 2017-18 വര്‍ഷം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ നിരക്കില്‍ ലാപ്‌ടോപ്പ് വാങ്ങുന്നതിനുള്ള ധനസഹായം നല്‍കും.
എം ടെക്, ബി ടെക്, ബി ആര്‍ക്ക്, എം സി എ, എം ബി എ, പോളിടെക്‌നിക്(കമ്പ്യൂട്ടര്‍ സയന്‍സ്), ബി എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്), എം എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്), എം ഫില്‍, പി എച്ച് ഡി, എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എച്ച് എം എസ്, ബി വി എസ് സി ആന്റ് അനിമല്‍ ഹസ്ബന്‍ഡറി എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്.
സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് സെപ്തംബര്‍ 19 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. വിദ്യാര്‍ഥികളുടെ പഠന കാലയളവില്‍ ഒരു പ്രാവശ്യം മാത്രമേ ഈ ആനുകൂല്യം അനുവദിക്കൂ. വിശദ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.
ഫോണ്‍: 0474-2794996

Share: