റെയില്‍വേയില്‍ അപ്രന്റീസ്: 1,164 ഒഴിവുകൾ
നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ക്ലസ്റ്ററുകളിൽ അപ്രിന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 1,164 ഒഴിവുകളാണുള്ളത്. എസ്എസ്എല്‍സി, ഐടിഐ പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), കാര്‍പ്പന്റർ, പെയിന്റർ (ജനറല്‍), ടെയ്ലര് (ജനറല്‍), ഇലക്ട്രീഷ്യന്, മെക്കാനിക്ക് , ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ് തുടങ്ങിയ തസ്തികളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓരോ ക്ലസ്റ്ററിലും അപ്രന്റിസ്ഷിപ്പിന് ഒഴിവുള്ള ട്രേഡുകള്‍ അറിയാന്‍ www.rrcjaipur.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം കാണുക. ഒന്നില്‍ കൂടുതല്‍ ക്ലസ്റ്ററുകളിലേക്ക് അപേക്ഷിക്കരുത്.
യോഗ്യത- അമ്പതു ശതമാനം മാര്‍ക്കോടെ പത്താംക്ലാസ്/ തത്തുല്യം. അപേക്ഷിക്കുന്ന തസ്തികയ്ക്ക് അനുബന്ധമായ ട്രേഡില്‍ എന്‍സിവിടിയുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
പ്രായം- 2017 നവംബര്‍ ഒന്നിന് 24 വയസില്‍ കവിയരുത്. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്- 100 രൂപ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ഇ- ചെലാനായോ ഓണ്‍ലൈനായോ അപേക്ഷാ ഫീസ് അടയ്ക്കാം. ശാരീരിക വൈകല്യമുള്ളവര്‍, സ്ത്രീകള്‍, എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം- www.rrcjaipur.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശദവിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം മാത്രം അപേക്ഷ അയയ്ക്കുക. അപേക്ഷയ്ക്കൊപ്പം പാസ് പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായാല്‍ അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് എടുത്ത് സൂക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.rrcjaipur.in എന്ന വെബ്സൈറ്റ് കാണുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 29.