റെയില്‍ടെല്‍ : എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട്

381
0
Share:

റെയില്‍ടെല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ തസ്തികയില്‍ 61 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷന്‍/ കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കമ്പ്യൂട്ടര്‍ സയന്‍സില്‍ 55 ശതമാനം മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ ഡിപ്ളോമ. ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലോ ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്തോ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷന്‍/ കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കമ്പ്യൂട്ടര്‍ സയന്‍സ് ബി.ഇ/ ബി.ടെക്/ ബി.എസ്്സി (എന്‍ജിനീയറിങ്)/ എം.സി.എ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.മൂന്നു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം.
എന്നാല്‍, പ്രവര്‍ത്തനത്തിന്‍െറ മികവും പ്രോജക്ട് കാലാവധിയും അനുസരിച്ച് കരാര്‍ നീട്ടും.20,000 രൂപയാണ് മാസശമ്പളം. 1400 രൂപ ഓരോ വര്‍ഷവും ഇന്‍ക്രിമെന്‍റ് ലഭിക്കും. മാസം 6000 രൂപ ടി.എ/ ഡി.എയും 3000 രൂപ ട്രാന്‍സ്പോര്‍ട്ട് അലവന്‍സും ലഭിക്കും.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ് 200 രൂപ ബാങ്ക് ഡ്രാഫ്റ്റായി ഡല്‍ഹിയില്‍ മാറാവുന്ന തരത്തില്‍ റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്ന വിലാസത്തില്‍ അയക്കണം (എസ്.സി/ എസ്.ടി 100 രൂപ).
അപേക്ഷിക്കേണ്ട വിധം: www.railtelindia.com എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം എ-4 പേപ്പറില്‍ വരച്ച് പൂരിപ്പിച്ച് ഡി.ജി.എം (പി&എ), റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബില്‍ഡിങ് നമ്പര്‍ 143, സെക്ടര്‍-44, ഗുഡ്ഗാവ്-122033 എന്ന വിലാസത്തില്‍ ആഗസ്റ്റ് 26ന് മുമ്പ് അപേക്ഷിക്കണം.
കവറിന് പുറത്ത് Name of the post: Assistant Engineer (NER), Vacancy notice no. : RCIL/2016/P&A/44/12 എന്ന് രേഖപ്പെടുത്തണം.
വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും.

Share: