റിസോഴ്‌സ് അധ്യാപക നിയമനം

Share:

പത്തനംതിട്ട : സര്‍ക്കാര്‍ സ്‌കൂളിലെ പ്രൈമറി വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനുളള ഇംഗ്ലീഷ് എൻ റി ച്ച്‌മെൻറ് പ്രോഗ്രാം പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു.

തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ 12ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ബിഎ ഇംഗ്ലീഷ് ബിരുദവും ടിടിസി/ ഡിഎഡ്/ ഡിഎല്‍എഡ് /ബിഎഡ് ഇംഗ്ലീഷ് യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍ : 0469 2600181.

Share: