അക്കൗണ്ടൻ്റ്, ഓവർസിയർ ഒഴിവുകൾ

Share:

ആലപ്പുഴഃ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ്, ഓവർസിയർ എന്നീ തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അക്കൗണ്ടൻറ് കം ഐ.ടി അസി. തസ്ത‌ികയിലേക്കുള്ള യോഗ്യത: ഗവ.അംഗീകൃത ബികോം ബിരുദം കൂടാതെ ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ .

ഓവർസിയർ തസ്ത‌ികയിലേക്കുള്ള യോഗ്യത: ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്നുവർഷ പോളിടെക്‌നിക്ക് സിവിൽ ഡിപ്ളോമ അല്ലെങ്കിൽ ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടുവർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ സർട്ടിഫിക്കറ്റ്.

അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 12 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തപാൽ മുഖേനെയോ, നേരിട്ടോ സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്, എസ്.എൻ പുരം പി.ഓ, ആലപ്പുഴ, 688582 എന്ന വിലാസത്തിലേക്ക് അയക്കുക. അല്ലെങ്കിൽ kanjikuzhygp@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക.

ഫോൺ: 0478-2081173, 9496043629

Share: